Friday, September 20, 2024
Homeകേരളംകേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രത്തിന്റെ 61-ാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രത്തിന്റെ 61-ാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നത്തിൽ സി ടി സി ആർ ഐയുടെ നേട്ടങ്ങൾ നിശ്ശബ്ദ വിപ്ലവമാണ് സൃഷ്ടിച്ചതെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവ‍ർത്തിക്കുന്ന ഐസിഎ ആർ- കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രത്തിന്റെ 61-ാം സ്ഥാപക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2022 ൽ 93 ഐസിഎആർ സ്ഥാപനങ്ങളിൽ സിടിസിആർഐ 14 ആം സ്ഥാനം നേടിയതും ഗവർണർ എടുത്ത് പറഞ്ഞു .സി ടി സി ആർ ഐ പുതിയ സാങ്കേതിക വിദ്യയും നയങ്ങളും ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്കും അദ്ദേഹം ഊന്നൽ നൽകി .എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനം,ആരോഗ്യമുള്ള ഭാവി സൃഷ്ടിക്കൽ, തുടങ്ങിയ വീക്ഷണങ്ങൾ മുൻ നിറുത്തി ജീനോം എഡിറ്റിങ് ,വിളകളുടെ ബ്രീഡിങ് , സൂക്ഷ്മ കൃഷി എന്നിവയിൽ സി ടി സി ആർ ഐയുടെ പ്രവർത്തനങ്ങളിൽ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞു.

ധാന്യങ്ങളും പയറുവർഗ്ഗങ്ങളും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ ഭക്ഷണമാണ് കിഴങ്ങുവിളകൾ. കിഴങ്ങുവർഗ്ഗ വിളകളുടെ കാലാവസ്ഥാ പ്രതിരോധശേഷി അവയെ വിശ്വാസ്യ യോഗ്യമായമാക്കുന്നുവെന്നും ഗവർണർ പറഞ്ഞു. ഒരു കാലത്ത് പാവപ്പെട്ടവൻ്റെ ഭക്ഷണം എന്ന് വിളിച്ചിരുന്ന കിഴങ്ങ് വിളകൾക്ക് ഇന്ന് വലിയ ആവശ്യകതയാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണങ്ങളെ തുടർന്ന് കിഴങ്ങ് വിളകളൾക്ക് വരും നാളുകളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും ഗവർണർ പറഞ്ഞു. മൂന്നാം തവണ അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത ആദ്യ തീരുമാനം പി എം കിസാൻ നിധി ഗഡു വിതരണം സംബന്ധിച്ചാണ്. കാർഷിക മേഖലയോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത എടുത്ത് കാണിക്കുന്നതാണ് ഈ തീരുമാനമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

മികച്ച പ്രകടനം നടത്തിയ സി ടി സി ആർ ഐ ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐസിഎആർ- സിടിസിആർഐ ഡയറക്ടർ ഡോ. ജി ബൈജു, രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ ചന്ദ്രഭാസ് നാരായണ, ഐസിഎആർ-സിടിസിആർഐ ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി പ്രൊഫ.ഡോ ജി സുജ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments