Sunday, November 24, 2024
Homeകേരളംകെ ടെറ്റ് പരിശോധന വരുന്നു

കെ ടെറ്റ് പരിശോധന വരുന്നു

കോട്ടയ്ക്കൽ.:- സംസ്ഥാനത്തെ സ്കൂളുകളിൽ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) യോഗ്യത നേടാത്ത എത്ര അധ്യാപകരുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് കണക്കെടുക്കുന്നു. ഈ മാസത്തിനകം കണക്കെടുത്തു ഇവർക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നു അധികൃതർ തീരുമാനിക്കും.

കേന്ദ്ര വിദ്യാഭ്യാസ സംരക്ഷണ നിയമപ്രകാരം എയ്ഡഡ് സ്കൂളുകളിൽ 2012 മുതലും സർക്കാർ വിദ്യാലയങ്ങളിൽ 2016 മുതലും കെ ടെറ്റ് നിർബന്ധമാക്കിയിരുന്നു. പിന്നീട് എഴുതിയെടുക്കണം എന്ന ഇളവുനൽകി ഈ യോഗ്യത ഇല്ലാത്തവരെയും 2019 വരെ നിയമിച്ചു. എന്നാൽ, ഇതുവരെ ആയിട്ടും യോഗ്യത നേടാതെ ഒട്ടേറെ പേർ സർവീസിൽ തുടരുന്നുവെന്ന കണ്ടെത്തലിനെ ത്തുടർന്നാണ് ഇവരുടെ കണക്കെടുക്കുന്നത്. ഇത്തരത്തിൽ മൂവായിരത്തിലധികം അധ്യാപകർ ഉണ്ടെന്നാണു പറയുന്നത്.
യോഗ്യത ഇല്ലാതെ സർവീസിൽ തുടരുന്നവർക്കു മാത്രമായി കഴിഞ്ഞവർഷം പ്രത്യേക പരീക്ഷ നടത്തിയിരുന്നു. എന്നാൽ, ജയിച്ചതു 10 ശതമാനം അധ്യാപകർ മാത്രമാണ്.

2019 മുതൽ യോഗ്യത നേടിയവർക്കു മാത്രമാണു നിയമനം നൽകുന്നത്. യോഗ്യത നേടാതെ സർവീസിൽ തുടരുന്ന അധ്യാപകർക്കു അടിസ്ഥാന ശമ്പളമല്ലാതെ സ്ഥാനക്കയറ്റമോ ഇൻക്രിമെന്റോ ലഭിക്കുന്നില്ല. അതേസമയം, ഈ അധ്യാപകരിൽ 5 വർഷം സർവീസ് പൂർത്തിയാക്കിയവരെ യോഗ്യത നേടുന്നതിൽ നിന്നു ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
— – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments