കോട്ടയം:- ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസ്, 5 വയസ്സുള്ള മകൾ, രണ്ടു വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല.
ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.