Thursday, January 2, 2025
Homeകേരളംഈ വർഷത്തെ ഒ എൻ വി സാഹിത്യ പുരസ്കാരം പ്രതിഭ റായിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

ഈ വർഷത്തെ ഒ എൻ വി സാഹിത്യ പുരസ്കാരം പ്രതിഭ റായിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

ഈ വർഷത്തെ ഒ എൻ വി പുരസ്‌കാരം എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭ റായിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. യുവസാഹിത്യ പുരസ്കാരം ദുര്‍ഗാ പ്രസാദിനും മുഖ്യമന്ത്രി സമ്മാനിച്ചു. സാഹിത്യരംഗത്ത് മൗലികമായ സംഭാവനകൾ നൽകിയ പ്രതിഭയ്ക്ക് എല്ലാവർഷവും ഒഎൻവി കൾച്ചറൽ അക്കാദമി നൽകുന്ന പുരസ്കാരമാണ് ഒഎൻവി സാഹിത്യ പുരസ്കാരം.

ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായിക്ക് ഈ വർഷത്തെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ശക്തയായ വക്താവാണ് പ്രതിഭാ റായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവും രാഷ്ട്രീയവും ജനങ്ങളെ വിഭജിക്കുന്നുവെന്നും വിവിധ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ല ശക്തിയാണെന്നുമായിരുന്നു പ്രതിഭ റായുടെ പ്രതികരണം.

മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. യുവസാഹിത്യ പുരസ്കാരം ദുര്‍ഗാ പ്രസാദിനും മുഖ്യമന്ത്രി സമ്മാനിച്ചു. രാത്രിയില്‍ അച്ചാങ്കര എന്ന കാവ്യസമാഹാരത്തിനാണ് അവാര്‍ഡ്. പുരസ്കാര ശില്‍പം രൂപകല്‍പന ചെയ്ത ബാലന്‍ നമ്പ്യാരെയും ചടങ്ങില്‍ ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments