വടക്കാഞ്ചേരി — സി.പി.ഐ.എമ്മിൻ്റെ മുതിർന്ന നേതാവും കേരളത്തിലെ കർഷക തെഴിലാളി സമരത്തിൻ്റെ മുന്നണി പോരാളിയുമായിരുന്ന വേലൂർ സ്വദേശി കെ.എസ്.ശങ്കരൻ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പറവൂരിലുള്ള മകൾ ലോഷിനയുടെ വീട്ടിൽ വിശ്രമിത്തിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
കർഷക തൊഴിലാളി യൂണിയൻ്റെ സംസ്ഥാന കമ്മിയംഗം, ജില്ലാ പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി, സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി ,തൃശൂർ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. വേലൂർ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.നിരവധി ജനകീയ, വിപ്ലവ സമരങ്ങൾക്ക് നേതൃത്വം’ നൽകിയിട്ടുണ്ട്.
ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ വേലൂരിലെ ‘ വസതിയിലും തുടർന്ന് രണ്ടര വരെ സി.പി.എമ്മിൻ്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദർശനത്തിന് വെയ്ക്കും. തുടർന്ന് തിരുവില്ലാമല ഐവർ മഠത്തിൽ സംസ്ക്കാരം നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി.പുഷ്പയാണ് ഭാര്യ. ദേശാഭിമാനിയിൽ ജോലി ചെയ്യുന്ന
ഒലീന, ഷോലിന, ലോഷിന എന്നിവർ മക്കളാണ്.