Thursday, December 26, 2024
Homeപാചകം' സ്റ്റാർ സാൻഡ്വിച്ച് ' തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

‘ സ്റ്റാർ സാൻഡ്വിച്ച് ‘ തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന ക്യൂട്ട് സ്നാക്സ് ആണ് ഇന്നത്തെ വിഭവം

✨സ്റ്റാർ സാൻഡ്വിച്ച്

🍂 ചേരുവകൾ

🥀ഉരുളക്കിഴങ്ങ് – ഒരെണ്ണം
🥀കാരറ്റ് – ഒരെണ്ണം
🥀ഗ്രീൻ പീസ് – 50 ഗ്രാം
🥀സവാള – 1 ചെറുത്
🥀 മല്ലിയില അരിഞ്ഞത് – 2 ടീസ്പൂൺ
🥀ഉപ്പ് അഭിരുചിക്കനുസരിച്ച്
🥀മുളക് പൊടി -1/2 ടീസ്പൂൺ
🥀മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
🥀ഗരം മസാല-1/2 ടീസ്പൂൺ
🥀റിഫൈൻഡ് ഓയിൽ – 2 ടേബിൾ സ്പൂൺ
🥀 പെരുംജീരകം – 1/4 ടീസ്പൂൺ
🥀ബ്രെഡ് കഷ്ണങ്ങൾ – ആറെണ്ണം
🥀നെയ്യ്

🍁പാചകവിധി

🍂 സ്റ്റെപ്പ് 1

🥀ഉരുളക്കിഴങ്ങ് വേവിച്ച് പൊടിച്ചെടുക്കുക
🥀കാരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക.
🥀ഗ്രീൻ പീസ് ക്രഷ് ചെയ്ത് വയ്ക്കുക
🥀ഈ മൂന്ന് ചേരുവകളും നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
🥀കുക്കി കട്ടർ ഉപയോഗിച്ച് ബ്രെഡ് സ്ലൈസുകളുടെ നക്ഷത്ര രൂപങ്ങൾ ഉണ്ടാക്കുക.

🍂 സ്റ്റെപ്പ് 2

🥀എണ്ണ ചൂടാക്കി, പെരുംജീരകം ചേർത്ത് മൂപ്പിക്കുക .
🥀സവാള വഴറ്റി പൊടിച്ച മസാലകൾ എല്ലാം ചേർത്ത് കുറച്ച് നേരം വഴറ്റുക.
🥀മല്ലിയില, പച്ചക്കറികൾ എന്നിവ ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക.
🥀തണുക്കാൻ അനുവദിക്കുക.

🍂 സ്റ്റെപ്പ് 3

🥀ഒരു ചെറിയ സ്പൂൺ നിറയെ തയ്യാറാക്കിയ മസാല എടുത്ത് നക്ഷത്രാകൃതിയിലുള്ള ബ്രെഡ് സ്ലൈസിൽ തുല്യമായി പരത്തി മറ്റൊരു കഷണം ബ്രെഡ് കൊണ്ട് മൂടുക. ഇതേപോലെ എല്ലാ കഷണങ്ങളും ചെയ്യുക.

🥀ഒരു തവ ചൂടാക്കി അൽപം നെയ്യ് പുരട്ടി സ്റ്റാർ സാൻഡ്‌വിച്ചുകൾ വയ്ക്കുക, ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ തിരിച്ചും മറിച്ചും ടോസ്റ്റ് ചെയ്യുക.

🍂 സ്റ്റെപ്പ് 4

🥀നക്ഷത്ര സാൻഡ്‌വിച്ചുകൾ വിളമ്പാൻ തയ്യാറാണ്.

🥀ചായ/കാപ്പിക്കൊപ്പം ചൂടോടെ വിളമ്പുക

ദീപ നായർ ബാംഗ്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments