Logo Below Image
Sunday, April 13, 2025
Logo Below Image
Homeപുസ്തകങ്ങൾടി. പത്മനാഭനും, അദ്ദേഹത്തിന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചെറുകഥയുടെ ദാർശനീകതയും ✍ അവതരണം: ശ്യാമള...

ടി. പത്മനാഭനും, അദ്ദേഹത്തിന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചെറുകഥയുടെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

മലയാള സാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ മറ്റുള്ളവരിലേക്ക് ആകർഷിക്കാൻ പര്യാപ്തമാണ്. ലളിത കല്പനകളിലൂടേയും അനവദ്യ സുന്ദരമായ ചമൽക്കാരങ്ങളിലൂടേയും കഥയെഴുത്തിൽ തന്നതായ സരക്തിയും
നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. കഥ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തു കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓരോ കഥയും നൽകുന്ന ആശയം മനോഹരമാണ്.

കഥാതന്തു.

പത്മനാഭന്റെ കയ്യൊപ്പോടുകൂടിയ സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്ടി ആണ് “പ്രകാശം പരത്തുന്ന പെൺകുട്ടി”.
ഈ കഥയുടെ ശീർഷകം “പ്രകാശം പരത്തുന്ന പെൺകുട്ടി” ആണ്.

യഥാർത്ഥ ജീവിതത്തിൽ നിന്നും അടർത്തിയെടുത്തതാണ് ഈ കഥ.

കണ്ണൂരിലെ ഒരു സിനിമ തിയേറ്ററിൽ നിന്നും യാദൃശ്ചികമായി കണ്ടു
മുട്ടിയ പെൺകുട്ടിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. മരണത്തിന്റെ മുമ്പിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു യുവാവിന്റെ കഥയാണ് ഇതിലെ പ്രമേയം. ഒരു സ്ഥലത്തിന്റെ വിവരണത്തിലൂടെയാണ് ഈ കഥ ആരംഭിക്കുന്നത്.

ഈ പെൺകുട്ടി എങ്ങിനെയാണ് ഇയാളെ മാറ്റിഎടുത്തത് എന്നാണ് ഈ കഥയിൽ പറയുന്നത്.

വരിവരിയായി നിൽക്കുന്ന കാറ്റടി മരത്തിന്റെ ചുവട്ടിലാണ് ഞാൻ ഇരിക്കുന്നത്. എന്റെ മുൻപിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു കോട്ടയാണ്. കടലിലേയ്ക്ക് തള്ളി നിൽക്കുന്ന ഒരു പാറമേലാണ് കോട്ട. ആര് പണിതുവെന്നോ ഇപ്പോൾ വന്നുവെന്നോ ഒന്നും എനിക്കറിയില്ല. എന്നാണ് കകഥാകൃത്ത് ചൂണ്ടികാണിക്കുന്നത്.

ഒരുപക്ഷെ ഭൂമി ഉണ്ടായ മുതൽക്കേ ഈ കോട്ട ഉണ്ടായിരിക്കാം എന്നാണ് കഥാകൃത്തിന്റെ നിഗമനം. ഓർമ്മ വെച്ച നാൾ മുതലേ ഞാൻ ചുറ്റിത്തിരിയിൽ തുടങ്ങീട്ടുണ്ട്. അനുഭവങ്ങളുടെ വിഴുപ്പുഭാണ്ഡം പേറി ദുർഗമാമായ വഴിയിലൂടെ ഞാൻ പോകുമ്പോൾ പല നാടുകളും ഞാൻ കണ്ടു. പല ആളുകളുമായി ഇട പഴകി. പക്ഷെ ആസ്വസ്ഥമായ എന്റെ മനസ്സിന് സമാധാനം ലഭിച്ചുവോ?.. ഇല്ല?..

എങ്കിലും ഈ പഴയ നഗരത്തിലേക്ക് തിരിച്ചു വരുമ്പോഴൊക്കെ എന്തെന്നില്ലാത്ത ആശ്വാസം എനിക്ക് ലഭിക്കുന്നുണ്ട് എന്നാണ് കഥാകൃത്തിന്റെ നിഗമനം.

നൂറ്റാണ്ടുകൾക്ക് മുൻപ് വിട്ടുപിരിഞ്ഞ അമ്മയാണ് ഈ നഗരമെന്നും ഇവിടുത്തെ ഇടുങ്ങിയ തെരുവുകളും വലിയ മൈതാനവും അമ്പലവും പള്ളിയും എല്ലാറ്റിലുമുപരി ഈ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയും എന്റെ സ്വന്തമാണെന്ന് എനിക്ക് തോന്നിഎന്നാണ് രചയിതാവ് വരച്ചു കാട്ടുന്നത്.

ഇവിടെ വെച്ചാണ് ഒരു കൊല്ലം മുമ്പേ ഞാനൊരു മനുഷ്യനായത്. മറയാൻ പോകുന്ന സുര്യന്റെ രശ്മികൾ കാറ്റാടിയുടെ തൂങ്ങി കിടക്കുന്ന ചില്ലകളിലൂടെ കടന്നു വരുമ്പോൾ ആളുകൾ കടൽക്കരയിൽ നിന്നും മടങ്ങുകയാണ്. കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു.

ഉള്ളവരിൽ അധികം പേരും പ്രായം കൂടിയവരായിരുന്നു. മഞ്ഞു വീഴും മുമ്പേ വീട്ടിലെത്തണമെന്ന നിർബന്ധത്തോടെയാണ് അവർ നടന്നിരുന്നത്.

കഴുത്തിൽ മഫ്ളർ ചുറ്റികെട്ടി വലിയ ചൂരൽവടികൾ ചുഴറ്റി കൊണ്ട് അവർ എന്നെ കടന്നുപോയി. ചെറുപ്പക്കാർക്ക് ഒരു ബദ്ധപ്പാടും കണ്ടില്ല. കൈകോർത്തു പിടിച്ചും തോളോട് തോളുരുമ്മിയും അവർ പതുക്കെ നടന്നപ്പോൾ എന്തുകൊണ്ട് ഇരുട്ട് വേഗം പരക്കുന്നില്ല എന്ന വിഷാദമേ അവർക്കുള്ളു എന്നാണ് എനിക്ക് തോന്നിയത്.

അവരാരും എന്നെ ശ്രദ്ധിച്ചില്ല. പക്ഷെ ഞാൻ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുമ്പാണെങ്കിൽ ഞാൻ അസൂയപ്പെട്ടിരുന്നു എന്നാണ് രചയിതാവ് ചിത്രീകരിച്ചിരിക്കുന്നത്.

അയാൾ ജീവിതത്തിൽ പിന്നിട്ട ഓരോ നിമിഷവും ഉൽക്കടമായ നിരാശയും വിഷാദവും നിരാശയുമാണ്. തന്നെ നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് താൻ കണ്ടുമുട്ടുന്ന ഓരോരുത്തരും എന്ന് അയാൾ വിഷമിച്ചു.

എല്ലാവരേയും വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന അയാൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. മരണത്തോടു കൂടി ഏതു വേദനയും അവസാനിക്കുമെന്നും എന്നാലേ സുഖവും സ്വാതന്ത്ര്യവും ലഭിക്കു എന്നും അയാൾ ചിന്തിക്കുന്നു.

അതിനുമുൻപ് എല്ലാ ബന്ധുക്കളേയും കാണുവാനും തന്റെ നഗരം ചുറ്റിക്കാണാനും തീരുമാനിക്കുന്നു. അവസാനമായി പരിചിതമായ പാതകൾ വീണ്ടും സന്ദർശിക്കുന്നു.

അവസാനം ഒരു സിനിമ കണ്ടു മരിക്കാം എന്നു തീരുമാനിച്ചു വിഷക്കുപ്പിയുമായി തിയേറ്ററിൽ പോകുന്നു. വലിയ തിരക്കൊന്നും ഇല്ലാത്തതിനാൽ അവിടെ സമാധാനമായി ഒരിടത്തിരുന്നു. സിനിമ തുടങ്ങാറായപ്പോൾ ഒരു പെൺകുട്ടിയും അവളുടെ കൂടെ രണ്ടു കുട്ടികളും ശബ്ദമുണ്ടാക്കി കൊണ്ടുവന്നു. സാധാരണ കുട്ടികളിൽ കാണുന്ന ഉൽക്കണ്ഠയോ പരിഭ്രമമോ ഒന്നും അവരിൽ കണ്ടില്ല.

ഈ അവസാനനിമിഷം ഞാൻ അനുഭവിക്കുന്ന സമാധാനം അവർ കൊടുത്തുമോ എന്നു കരുതി ആ കുട്ടികൾ അവിടെ വന്നിരിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്നാൽ അവളുടെ പിന്നാലെ വന്ന ആ ചെറിയ രണ്ടു കുട്ടികളും അയാളുടെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. അവളും വന്നിരുന്നു.

അവൾ ആ കുട്ടികളോട് കലപില എന്നു തമിഴും മലയാളവും കലർത്തി സംസാരിക്കുകയും ഏതോ പാട്ടിന്റെ വരികൾ മൂളുകയും ചെയ്തു. അങ്ങിനെ അയാൾക്ക് ആ കുട്ടിയോട് ഉണ്ടായിരുന്ന നീരസം മെല്ലെ മാറി തുടങ്ങി.

സിനിമ തുടങ്ങി കുറച്ചായപ്പോൾ അവൾ അയാളുടെ കൈക്കു പിടിച്ചു ചോദിച്ചു നിങ്ങൾ എനിക്ക് ഇതിന്റെ കഥ പറഞ്ഞു തരുമോ?.. അയാൾ അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. അവളുടെ മൂക്കുത്തിയിലെ വൈര ത്തെപോൽ അവളുടെ മുഖവും തിളങ്ങുന്നു.

അവൾ ചോദിച്ചു എനിക്ക് പറഞ്ഞു തരില്ലേ?… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഞാൻ ഈ വർഷം ആറാം ക്ലാസ്സിൽ ആയിട്ടേ ഉള്ളു. അപ്പോൾ അയാൾക്ക് വളരെ സന്തോഷം തോന്നി. ആദ്യമായിട്ടാണ് ഒരു കുട്ടി അയാളോട് അത്ര സ്നേഹത്തോടും സ്വാതന്ത്ര്യത്തോടും കൂടി ഒരു കാര്യം ആവശ്യപ്പെടുന്നത്.

അയാൾ ഇട്ടിരുന്ന കുപ്പായം കീറിയതും വിലകുറഞ്ഞതും ആയിരുന്നു. മുടി
ചീകിയിട്ടില്ല. ഷേവ് ചെയ്തിട്ടില്ല. എന്നിട്ടും ഒരു ഇംഗ്ലീഷ് സിനിമയുടെ കഥ പറഞ്ഞു കൊടുക്കാൻ തനിക്ക് കഴിയുമെന്ന് ആ പെൺകുട്ടിക്ക് തോന്നിയല്ലോ?…

അയാൾ അവൾക്ക് കഥ പറഞ്ഞു കൊടുത്തു. സിനിമ പകുതി കഴിഞ്ഞപ്പോൾ അയാൾ കേൾക്കാൻ വേണ്ടി അവൾ ഒരു മനോഹരമായ പാട്ടു പാടി.

പാട്ട് അസ്സലായി എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛന് എന്റെ പാട്ട് വലിയ ഇഷ്ടമാണെന്ന്. അനുജന്റെ പോക്കറ്റിൽ നിന്നും ഒരു ചോക്ലയിറ്റ് പാക്കറ്റ് എടുത്ത് പൊളിച്ച് അവൾ അയാൾക്കും കൊടുത്തു.

മരിക്കാൻ പോകുന്ന തനിക്കാണ് അവൾ ചോക്ലേറ്റ് തരുന്നതെന്നോർത്തപ്പോൾ അയാൾക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അയാൾ വേണ്ടെന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല. നിങ്ങൾക്ക് ഇഷ്ടമല്ലേ?.. എനിക്ക് ഇഷ്ടമാണ്. അമ്മ എനിക്ക് എപ്പോഴും തരും. ഒരു പക്ഷെ അവൾക്ക് തോന്നിയിരിക്കാം അയാളും ഒരു കുട്ടി ആണെന്ന്.

അങ്ങിനെ അവളുടെ നിർബന്ധത്തിന് വഴങ്ങി അയാൾ അത് കഴിച്ചു. അങ്ങിനെ സിനിമ അവസാനിച്ചു. അടുത്തു വീണ്ടും വരണമെന്നു പറഞ്ഞു ആ പെൺകുട്ടി കുട്ടികളേയും കൂട്ടി പോയി.

അയാൾ അവളെ തന്നെ നോക്കി. അവൾ വളർന്നു വലുതാകുന്നതും വിവാഹം കഴിക്കുന്നതും അയാൾ ചിന്തിച്ചു. ആ കുട്ടി സ്വയം സന്തോഷിക്കുക യും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവളുമാണ്.

ഇരുട്ടറയിൽ നീറി നീറി ശ്വാസം മുട്ടി കിടന്നശേഷം തുറന്നൊരു മൈതാനത്തേയ്ക്ക് കയറി നിന്ന അനുഭവമാണ് അയാൾക്ക് തോന്നിയത്. പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെ വീണ്ടും കണ്ടുമുട്ടാതിരിക്കില്ലെന്ന് അയാൾ വിശ്വസിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ നിന്നും അടർത്തി എടുത്തതാണ് പ്രകാശം പരത്തുന്ന പെൺകുട്ടി.

അദ്ദേഹത്തിന് കിട്ടിയ ബഹുമതികൾ :-

2022 ലെ ഒഎൻവി സാഹിത്യ അവാർഡ്
2015 മാതൃഭൂമി സാഹിത്യ പുരസ്കാരം
2014 ഭാരതീയ ഭാഷാ പരിഷത്ത് അവാർഡ്
2012 കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
2007 മുട്ടത്തു വർക്കി അവാർഡ്
2003 എഴുത്തച്ഛൻ പുരസ്‌കാരം
2001 വള്ളത്തോൾ അവാർഡ്
2001 വയലാർ അവാർഡ്
1998 ലളിതാംബിക അന്തർജനം അവാർഡ്
1996 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
1995 ഓടക്കുഴൽ അവാർഡ്
1973-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്
2023 കേരള ജ്യോതി അവാർഡ്.

മുമ്പ് തിരഞ്ഞെടുക്കപ്പെട്ട ചില പുരസ്കാരങ്ങൾ അദ്ദേഹം നിരസിച്ചു . 2018-ൽ മഹാത്മാഗാന്ധി സർവകലാശാല അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സിന്റെ ഓണററിസ് കോസ ബിരുദം നൽകി ആദരിച്ചു .

അവതരണം: ശ്യാമള ഹരിദാസ് ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ