Logo Below Image
Sunday, April 6, 2025
Logo Below Image
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 21 | ഞായർ...

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 21 | ഞായർ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്കു, എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്, “

ബൈബിൾ

കാലം കടന്നു പോകുന്നതനുസരിച്ചു എല്ലാവരിലും മാറ്റങ്ങൾ സംഭവിക്കും.
ഇന്ന് ചേർത്തു നിർത്തിയവർ നാളെ അവഗണനയുടെ മുഖം പ്രകടമാക്കിയേക്കാം. ഹൃദയം തുറന്നുള്ള ഒരു പുഞ്ചിരി മതി അനേകം ഹൃദയങ്ങളിൽ സന്തോഷവും, സമാധാനവും പകരാൻ. നന്മയുള്ള മനസ്സിന് മാത്രമേ മറ്റുള്ളവരുടെ ദുഃഖത്തിൽ കൂടെനിന്ന് ആശ്വാസം പകരുവാൻ സാധിക്കു. പണത്തേക്കാൾ ഉപരി കൂടെയുണ്ടെന്നുള്ള തോന്നൽ മതി ആത്മഹത്യ ചെയ്യാതിരിക്കാൻ.

ശാരീരിക മുറിവിന്റെ വേദനയെക്കാൾ കൂടുതലൊരു വ്യക്തിയ്ക്ക് ഏറ്റവും വേദന മാനസികമായി തകർക്കുന്നതാണ്. ശരീരത്തിലെ മുറിവുകൾ കുറച്ചു ദിവസങ്ങൾക്ക്‌ ശേഷം കരിയും, എന്നാൽ ഹൃദയത്തിലേറ്റ മുറിവുകൾ മരിച്ചാൽ മാത്രമേ മാറുകയുള്ളു. ജീവിതത്തിലെല്ലായ്പ്പോളും വിജയം മാത്രമല്ല പരാജയത്തിന്റെ നാളുകളുമുണ്ടാകാം.ആ സാഹചര്യങ്ങളിലെല്ലാം പതറാതെ മനോബലത്തിൽ മുന്നേറാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments