ഇസ്രയേല്‍ അധിനിവേശം നടന്ന ഗാസയിലെ അഭയാര്‍ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയെ മാറ്റിയെടുക്കണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന നിലപാടാണ് ട്രംപിന്. കഴിഞ്ഞ ദിവസം ട്രംപ് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഫോണില്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍ സിസിയുമായി ഇക്കാര്യം വിശദമായി തന്നെ ചര്‍ച്ച ചെയ്യുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
നിരവധിയാളുകള്‍ മരിച്ചു വീണയിടമായ ഗാസയില്‍ കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകളായി അനേകം സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു. ആകെ തകര്‍ന്നടിഞ്ഞ പ്രദേശമായ ഗാസ മാറിയിരിക്കുന്നു. അതിനാല്‍ തന്നെ ഗാസയില്‍ താമസിക്കുന്ന ആളുകളുടെ അവസ്ഥ സങ്കീര്‍ണമാണ്. ഇതാണ് ഇവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന നിലപാട് സ്വീകരിക്കാന്‍ കാരണമെന്നും അറബ് രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച നടത്തുമെന്നും അഭയാര്‍ഥികള്‍ക്കായി വീടുകള്‍ നിര്‍മിക്കുമെന്നാണ് ട്രംപ് പറയുന്നത്.
അതിനിടയില്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ടിക് ടോക്ക് വിഷയത്തില്‍ സുപ്രധാന നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ടിക് ടോക്ക് വാങ്ങുന്നത് സംബന്ധിച്ച് നിരവധി ആളുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അടുത്ത 30 ദിവസത്തിനുള്ളില്‍ ചൈനീസ് ഷോര്‍ട്ട്-വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.