Logo Below Image
Saturday, April 26, 2025
Logo Below Image
Homeഅമേരിക്കഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024: ടൊവിനോ മികച്ച നടന്‍, നസ്രിയ, റിമ നടിമാര്‍, മികച്ച ചിത്രം...

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024: ടൊവിനോ മികച്ച നടന്‍, നസ്രിയ, റിമ നടിമാര്‍, മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കെ വി തമര്‍, സുധീഷ് സ്‌കറിയ, ഫാസില്‍ മുഹമ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ നേടി.

ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (ചിത്രം സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കല്‍ (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ്. 80 ചിത്രങ്ങളാണ് ഇത്തവണ അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ. ജോസ് കെ മാനുവല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അവാര്‍ഡുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തു വച്ചു വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്രനിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്തുജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന് സമ്മാനിക്കും.സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.

അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിര്‍മ്മാതാവുമായ സീമ, നിര്‍മ്മാതാവെന്ന നിലയ്ക്ക് മലയാള സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജൂബിലി ജോയ് തോമസ്, അഭിനയജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ തലമുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി (സംവിധാനം: എം സി ജിതിന്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം സി ജിതിന്‍ (ചിത്രം: സൂക്ഷ്മദര്‍ശിനി

മികച്ച സഹനടന്‍: 1. സൈജു കുറുപ്പ് (ചിത്രം: ഭരതനാട്യം, ദ തേഡ് മര്‍ഡര്‍, സ്ഥാനാര്‍ത്തി ശ്രീക്കുട്ടൻ 2 . അര്‍ജ്ജുന്‍ അശോകന്‍ (ചിത്രം:ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി)

മികച്ച സഹനടി : 1. ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), 2. ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:

മികച്ച ബാലതാരം : മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (ചിത്രം: കലാം സ്റ്റാന്‍ഡേഡ് 5 ബി), ബേബി മെലീസ(ചിത്രം: കലാം സ്റ്റാന്‍ഡേഡ് 5 ബി)

മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ചിത്രം : ഫാമിലി)

മികച്ച ഗാനരചയിതാവ് : 1. വാസു അരീക്കോട് (ചിത്രം രാമുവിന്റെ മനൈവികള്‍)

മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് (ചിത്രം മങ്കമ്മ)

മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)

മികച്ച പിന്നണി ഗായിക : 1.വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം)

മികച്ച ഛായാഗ്രാഹകന്‍ : ദീപക് ഡി മേനോന്‍ (ചിത്രം കൊണ്ടല്‍)

മികച്ച ചിത്രസന്നിവേശകന്‍ : കൃഷാന്ത് (ചിത്രം: സംഘര്‍ഷ ഘടന)

മികച്ച ശബ്ദവിഭാഗം :റസൂല്‍ പൂക്കുട്ടി, ലിജോ എന്‍ ജയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (ചിത്രം : വടക്കന്‍)

മികച്ച കലാസംവിധായകന്‍ : ഗോകുല്‍ ദാസ് (ചിത്രം അജയന്റെ രണ്ടാം മോഷണം)

മികച്ച മേക്കപ്പ്മാന്‍: ഗുര്‍പ്രീത് കൗര്‍, ഭൂപാലന്‍ മുരളി (ചിത്രം ബറോസ് ദ് ഗാര്‍ഡിയന്‍ ഓഫ് ട്രെഷര്‍)

മികച്ച വസ്ത്രാലങ്കാരം : ജ്യോതി മദനാനി സിങ് (ചിത്രം ബറോസ് ദ് ഗാര്‍ഡിയന്‍ ഓഫ് ട്രെഷര്‍)

മികച്ച ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം (സംവിധാനം : ജിതിന്‍ ലാല്‍)

മികച്ച ബാലചിത്രം : 1.കലാം സ്റ്റാന്‍ഡേഡ് 5 ബി (സംവിധാനം: ലിജു മിത്രന്‍ മാത്യു),

മികച്ച സ്ത്രീകളുടെ ചിത്രം: ഹെര്‍ (സംവിധാനം ലിജിന്‍ ജോസ്)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം:ശ്രീജിത്ത് പോയില്‍ക്കാവ്),

മികച്ച പരിസ്ഥിതി ചിത്രം : 1.ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസല്‍)

സാമൂഹികപ്രസക്തിയുള്ള ചിത്രം: 1. പ്രതിമുഖം (സംവിധാനം വിഷ്ണുവര്‍ധന്‍), 2. ജീവന്‍ (സംവിധാനം:വിനോദ് നാരായണന്‍) 3. ഇഴ (സംവിധാനം സിറാജ് റേസ)

മികച്ച സോദ്ദ്യേശ്യ ചിത്രം: മിഷിപ്പച്ചയും കല്ലുപെന്‍സിലും (സംവിധാനം എം.വേണുകുമാര്‍),സ്വര്‍ഗം (സംവിധാനം രജിസ് ആന്റണി)

മികച്ച സംസ്‌കൃതചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധര്‍മയോദ്ധാ (സംവിധാനം ശ്രുതി സൈമണ്‍ )

മികച്ച അന്യഭാഷാ ചിത്രം: അമരന്‍ (നിര്‍മ്മാണം രാജ്കമല്‍ ഇന്റര്‍നാഷനല്‍, സംവിധാനം രാജ്കുമാര്‍ പെരിയസാമി)

പ്രത്യേക ജൂറി പുരസ്‌കാരം :

മികച്ച നവാഗത പ്രതിഭകള്‍ : സംവിധാനം : വിഷ്ണു കെ മോഹന്‍ (ചിത്രം: ഇരുനിറം) അഭിനയം : നേഹ നസ്‌നീന്‍ (ചിത്രം ഖല്‍ബ്)

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ