Saturday, December 28, 2024
Homeഅമേരിക്കകനേഡിയൻ മിററിൻറെ "റിഫ്ലക്ഷൻ ഓഫ് മിറർ " ഒക്ടോബർ അഞ്ചിന് .

കനേഡിയൻ മിററിൻറെ “റിഫ്ലക്ഷൻ ഓഫ് മിറർ ” ഒക്ടോബർ അഞ്ചിന് .

ജോസഫ് ജോൺ കാൽഗറി

എഡ്മിന്റൺ: കനേഡിയൻ മിറർ അതിൻറെ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ ഒക്ടോബർ 5 ശനിയാഴ്ച 5.PM ന് എഡ്മിന്റണിലെ സെയിന്റ് ജേക്കബ്‌സ് സിറിയക് ഓർത്തഡോൿസ് ചർച്ചിന്റെ ഹാളിൽ വച്ച് നടത്തപ്പെടുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി അതാതു മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭ വ്യക്തികൾ സംസാരിക്കുന്നു .

എഡ്മിന്റൺ പോലീസ് സെർവീസിലുള്ള ജസ്റ്റിൻ തോമസ്, റിട്ടയേർഡ് സൈക്കോ തെറാപ്പി അസിസ്റ്റന്റ് ജോയ് മാത്യു , രെജിസ്റ്റേർഡ് സൈക്കോളജിസ്ട് ഐസക് ചെറിയാൻ , മാക് ഇവാൻ യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ ബൈജു .പി .വറീത് , ബെയിൽ ഡ്യൂട്ടി കൗൺസിൽ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കുന്ന പ്രസ്തുത സെമിനാറിലേക്കു എഡ്മിന്റണിലുള്ള എല്ലാവരേയും സംഘാടകർ സ്വാഗതം ചെയ്യുന്നു .

ഡോക്ടർ അനു സ്റ്റെല്ല മാത്യു (എഡിറ്റർ ), ആശ ബെൻ, സിനോജ് എബ്രഹാം (ഇവൻറ് കോർഡിനേറ്റേഴ്സ് ), ജോർജി വർഗീസ് (പി .ആർ .ഓ ), മോളി (ജോയ് കമ്മ്യൂണിറ്റി സർവീസ് ), ജോൺസൻ കുരുവിള (പബ്ലിസിറ്റി) എന്നിവർ അടങ്ങുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.

വാർത്ത: ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments