അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാര്‍ക്കിടയിലും പ്രമേഹത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഉദാസീനമായ ജീവിതശൈലിയാണ് ഒരു പ്രധാന കാരണം.
ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും അമിത സ്‌ക്രീന്‍ സമയവും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക. മോശം ഭക്ഷണ ശീലമാണ് മറ്റൊരു കാരണം. ഉയര്‍ന്ന കലോറി അടങ്ങിയ, സംസ്‌കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അമിത വണ്ണവും ചെറുപ്പക്കാര്‍ക്കിടയില്‍ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകമാണ്.
ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. അതിനാല്‍, എല്ലാ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മര്‍ദ്ദമാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സമ്മര്‍ദ്ദം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം.
വ്യായാമക്കുറവാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വ്യായാമക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നേക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക. നിര്‍ജ്ജലീകരണമാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതു മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലവും പ്രമേഹ സാധ്യത കൂടാം. അതിനാല്‍ ഇക്കാര്യങ്ങള്‍ എല്ലാം മനസിലാക്കി ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക.