Friday, January 10, 2025
Homeഅമേരിക്കനിയമരംഗത്ത് മികച്ച നേട്ടവുമായി അഭിലാഷ് തോപ്പിൽ മത്തായി

നിയമരംഗത്ത് മികച്ച നേട്ടവുമായി അഭിലാഷ് തോപ്പിൽ മത്തായി

രാജു മൈലപ്രാ

ഫ്ളോറിഡാ: ഫ്ളോറിഡാ സ്‌റ്റെറ്റസൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും LLM ഡിഗ്രി നേടിയ അഭിലാഷ് മത്തായി, ഫോറിൻ ലീഗൽ കൺസൾട്ടന്റ്റായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള International Lawyer Bar Licence- ഉം കരസ്ഥമാക്കി. ഫ്ളോറിഡയിൽ FLC ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.

2019-ൽ ഉത്തർപ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും LLB ബിരുദം നേടിയ അഭിലാഷ്, ഇന്ത്യയിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്‌തിട്ടുണ്ട്.

സിവിൽ എൻജിനീയറിംഗ് ബിരുദധാരിയായ അഭിലാഷ്, അബുദാബി ഓയിൽ കമ്പനി, ദുബായ് ഓയിൽ കമ്പനി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ പ്രൊജക്ട് മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഒരു മോട്ടിവേഷണൽ സ്‌പീക്കറായ അദ്ദേഹം ഗിറ്റാർ, കീബോർഡ്, ഡ്രംസ് എന്നീ സംഗീതോപകരണങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

‘The Wooden Shield’ എന്ന പേരിൽ സ്വന്തമായിട്ടുള്ള മ്യൂസിക് ബാൻ്റ്, പതിനഞ്ച് അറേബ്യൻ രാജ്യങ്ങൾ ഉൾപ്പടെ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ടാമ്പായിലെ ബാഡ്‌മിന്റൻ, ക്രിക്കറ്റ് ടീമുകളിൽ അംഗമായ അഭിലാഷ്, മുളന്തുരുത്തി തോപ്പിൽ വീട്ടിൽ റിട്ടയേർഡ് മുനിസിപ്പൽ ഓഫീസർ മത്തായി ഇട്ടൻ – ലീലാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ആഷ്ലി. മക്കൾ: ജെറമി, ആദിത്യ, ആകാശ് എന്നിവരോടൊപ്പം ഫ്ളോറിഡയിലെ ടാമ്പാ പോർട്ട് റിച്ചിയിൽ താമസം.

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments