ലൈംഗീകത എന്നാൽ ആളുകൾ മോശമായ രീതിയിൽ ചിത്രീകരിക്കുന്നു. കുടുംബജീവിതത്തിലെ താള പിഴകളിൽ വലിയ പങ്ക് ഈ ലൈംഗീകതയാണ്. സന്തുഷ്ടമായ ഒരു കുടുംബജീവിതത്തിന് സംതൃപ്തമായ ലൈംഗികത അത്യാവശ്യമാണ്. എന്നാൽ ലൈംഗീകതക്ക് അതിന്റെതായ നിലയും വിലയും ഉണ്ട്.
ആരോഗ്യകരമായ മനോഭാവം പക്വതയുള്ള സമീപനം ഇതെല്ലാം കുട്ടികൾക്ക് ലഭിക്കേണ്ടത് കുടുംബജീവിതത്തിൽ നിന്നാണ്. മാതാ പിതാക്കൾ അച്ചടക്കത്തോടെ ജീവിച്ചാൽ മാത്രമേ അത് ലഭിക്കു. സ്ത്രീപുരുഷന്മാർ തമ്മിലുള്ള പരസ്പര ആകർഷണവും വേഴ്ചക്കും സഹായിക്കുന്ന ഈ ലൈംഗീകത മനുഷ്യരെ മുഴുവൻ ബാധിക്കുന്ന വയാണ്.
ലൈംഗീകതകൊണ്ട് കുടുംബത്തെ അകറ്റാനും അടുപ്പിക്കാനും കഴിയും. ലൈംഗീകത ഒരു സഹജവാസനയാണെങ്കിലും മൃഗങ്ങളിലെ സഹജ വാസനയിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് മനുഷ്യന്റെത്. മനുഷ്യരിൽ ലൈംഗീക പെരുമാറ്റത്തെ നിയന്ത്രിക്കുന്നത് മസ്തിഷ്മാണ്. അതേസമയം മൃഗങ്ങളിലെ സഹജവാസന സ്വയം ചാലകങ്ങളാണ്. മനുഷ്യന് സഹജവാസനയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ലൈംഗീകവികാരങ്ങളും ആസക്തിയും അഭിനിവേശവും ദൈവം മനുഷ്യന് നൽകിയിട്ടുള്ള ഒരു ദാനമാണ്. ഒരു നിധിതന്നെയാണ്.
ദമ്പതികൾ തമ്മിലുള്ള ലൈംഗീകബന്ധം പാപമല്ല. അത് അനുഗ്രഹമാണ്. നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി ഭൂമിയിൽ നിറയുവിൻ എന്ന് വചനം പറയുന്നു.
എന്നാൽ വിവാഹത്തിന് മുമ്പോ ശേഷമോ അന്യ പുരുഷനുമായി ശയിച്ചാൽ അവൾ വേശ്യയായി കണക്കുകൂട്ടും. വിവാഹത്തിന് മുമ്പുള്ള ലൈംഗീകത തികച്ചും പാപമാണ്.
ഈ കാലഘട്ടങ്ങളിൽ വിവാഹത്തിന് മുൻപ് സ്കൂളിൽ പഠിക്കുന്ന കാലഘട്ടം മുതൽ ലൈംഗീകതയെ കുറിച്ച് അറിവുള്ളവരാണെങ്കിലും ലൈംഗീകബന്ധത്തിന്റെ എണ്ണവും വർദ്ധിക്കുന്നു. പലരും ചിന്തിക്കുന്നത് ഞാൻ വിവാഹത്തിന് മുൻപ് എങ്ങനെ നടന്നു എന്നുള്ളതല്ല വിവാഹം കഴിഞ്ഞാൽ ഞാൻ ശരിയായിക്കോളാം എന്ന ചിന്തയാണുള്ളത്.
ലൈംഗീകത മനുഷ്യന് ആവശ്യമില്ലെ. ഇതും മനുഷ്യന് ആവശ്യമല്ലേ എന്ന ചോദ്യം വന്നേക്കാം. ഇല്ല ആരെയും ബോധിപ്പിക്കണ്ട. പക്ഷെ നിങ്ങളുടെ ഭാവി ജീവിതത്തെ നാശമായിത്തന്നെ ബാധിക്കും ഇത്. ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ലൈംഗീകബ ന്ധത്തിൽ ഏർപെടുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷെ ഈ പ്രശ്നം നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെയല്ല. മുള്ള് ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും കേടുപറ്റുന്നത് ഇലക്കാണ്.
യൗവ്വനപ്രായത്തിൽ വിവാഹത്തിനുമുൻപുള്ള ലൈംഗീക ബന്ധ ത്തിലേർപ്പെട്ടവർക്ക് ഒരുപക്ഷെ നല്ല കുടുംബ ജീവിതം നയിക്കാൻ സാധിച്ചേക്കാമെങ്കിലും വർഷങ്ങൾക്ക് ശേഷം താൻ ചെയ്ത് പോയ തെറ്റുകളെ കുറിച്ചോർക്കുമ്പോൾ മാനസികനില തെറ്റിപ്പോയേക്കാം. ഇത് ഇന്ത്യയിൽ മാത്രമല്ല വിദേശത്തുപോലും ഇത് സംഭവിക്കുന്നു. ഇതിന്റെ മുഖ്യധാര ലഹരി ഉപയോഗമാണ്. സ്കൂളുകളിൽ ഇന്ന് പെൺകുട്ടികളാണ് ലഹരിവില്പന മാഫിയകളായി മാറുന്നത്. ആൺ കുട്ടീകളെക്കാൾ ഉപയോഗവും ഇവരാണ്. അങ്ങനെയാണ് അധികവും ലൈംഗീകതയിൽ ചെന്ന് ചാടുന്നതും. ഒരു തെറ്റ് ചെയ്തത് മറക്കാൻ വേണ്ടി പല തെറ്റുകളും ചെയ്യേണ്ടി വരുന്നു. ഒരുപറ്റം പേർ ആത്മഹത്യയിലേക്കും മറ്റ് കുടുംബപ്രശ്നങ്ങ ളിലേക്കും പോകുന്നത് കാണാം.
വിവാഹം കഴിക്കുമ്പോൾ ഏതു പുരുഷനും ആഗ്രഹിക്കുന്നത് ഒരു കന്യകയായ പെണ്ണായിരിക്കണം എന്നാണ്. എന്നാൽ ഈ പറയുന്ന വ്യക്തി കന്യക ചെറുക്കനാണോ എന്ന് ഉറപ്പുവരുത്തണം. യഥാർത്ഥ സ്നേഹം കൊടുക്കുന്നതും പരസ്പരം ഒന്നായി ത്തീരുകയും സുഖങ്ങളിലേർപ്പെടുകയും സ്വപ്നം കണ്ടിരുന്നത് വെറുതെയായല്ലോ എന്നോർത്ത് പശ്ചാത്തപിക്കാനും, അധികം പൊരുത്തക്കേടുകളിലേക്ക് കടക്കുന്നില്ല, അതിന്റെയെല്ലാം ഒരു സൂചന തരുന്നു എന്നുമാത്രം. വിവാഹത്തിനുശേഷവും ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ പലപ്പോഴും ലൈംഗീകപ്രശ്നങ്ങൾ ആയിരിക്കാം അല്ലായിരിക്കാം, എങ്കിലും അതിൽ നിന്നും ഉരിഞ്ഞുരിഞ്ഞു വന്ന വിഷയങ്ങൾ ആയിരി ക്കും വലിയ പ്രശ്നങ്ങളിൽ എത്തുന്നത്.