Logo Below Image
Saturday, June 21, 2025
Logo Below Image
Homeസിനിമ"വരാഹം" ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“വരാഹം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട്,ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സനൽ വി ദേവൻ
സംവിധാനം ചെയ്യുന്ന “വരാഹം” എന്ന
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചലച്ചിത്ര രംഗത്തെ നൂറോളം സെലിബ്രിറ്റി കളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു.
നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി,
സന്തോഷ് കീഴാറ്റൂർ,
സാദ്ദിഖ്,സരയു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്,
സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ,
സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്.

മലയാള ചലച്ചിത്ര
രംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരുകയാണ്.മുംബൈആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
“കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു.
മനു സി കുമാർ
തിരക്കഥ സംഭാഷണമെഴുതുന്നു.

കഥ-ജിത്തു കെ ജയൻ, മനു സി കുമാർ,
സംഗീതം-രാഹുൽ രാജ്,
എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്,
ആർട്ട്-സുനിൽ കെ ജോർജ്ജ്,
വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്,
മേക്കപ്പ്- റോണക്സ് സേവ്യർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-പ്രേം പുതുപ്പള്ളി,
പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം,ബിനു മുരളി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്‌സ്,പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ