🔹കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം. പി ക്കു സൗത്ത് ഫ്ലോറിഡായിലെ ഡേവിയിലുള്ള മാർതോമാചർച്ച് ഹാളിൽ വച്ചു ഓ ഐ സി സി ഫ്ലോറിടാ ചാപ്റ്റർ വൻ വരവേൽപ് നൽകുന്നു. ജനുവരി 13 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് സമ്മേളനം.
🔹മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ജനുവരി 7 ഞായറാഴ്ച ഫെയർലെസ് ഹിൽസ് സെൻറ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പ്രശംസനീയമായ തുടക്കം കുറിച്ചു. 2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് ഫാമിലി & യൂത്ത് കോൺഫറൻസ് നടക്കുന്നത്.
🔹വാസ്‌കോമിലെ റോഡ്‌റിക് ജാക്‌സൺ നെബ്രാസ്‌കയിലെ ഒരു സ്റ്റോർ കടയിൽ മോഷണം നടത്തിയെന്ന തെറ്റായി ആരോപിച്ച് തന്റെ പൗരാവകാശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. വെസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് അർക്കൻസസിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ തിങ്കളാഴ്ച രണ്ട് കൈയ്യക്ഷര പരാതികളാണ് സമർപ്പിച്ചത്.
🔹ഫിലഡൽഫിയ കറക്ഷണൽ ഓഫീസേഴ്സ് സംഘടനയായ ‘കറക്ഷണൽ എംപ്ലോയീസ് ഓഫ് മലയാളി ഇന്ത്യൻ ഒറിജിൻ’ (സെമിയോ) 2024 – 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാക്കോ ഏബ്രഹാമിന്റെ വസതിയിൽ നടന്ന വാർഷിക സമ്മേളനത്തിൽ ചാക്കോ ഏബ്രഹാമിനെ പ്രസിഡണ്ടായും, ക്യാപ്റ്റൻ ടി തോംസനെ വൈസ് പ്രസിഡണ്ടായും, പ്രസാദ് ബേബിയെ സെക്രട്ടറിയായും, ബബിലു രാധാകൃഷ്ണനെ ജോയിന്റ് സെക്രട്ടറിയായും, ഷെഗു പി സക്കറിയായെ ട്രഷറാറായും യോഗം തിരഞ്ഞെടുത്തു.
🔹തൃശൂർ സ്വദേശി ആയ ശ്രീ സി. ഐ. ജോയിയുടെ ‘മലേഷ്യൻ ദൃശ്യചാരുത എൻറെ കണ്ണുകളിലൂടെ’ എന്ന യാത്രാവിവരണം നാളെ മുതൽ (ശനി) മലയാളി മനസ്സിൽ ആരംഭിക്കുന്നു. പ്രശസ്ത സിനിമാ നടൻ പരേതനായ സി. ഐ. പോളിന്റെ ഇളയ സഹോദരനാണ് ഇദ്ദേഹം.
🔹പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
🔹ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കുടിശിക അടയ്ക്കാനുള്ള തുക നല്‍കി മുംബൈ മലയാളി. പേരുവെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത വ്യക്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമാണിതെന്ന് അറിയിക്കുകയും ചെയ്തു.
🔹കൊച്ചി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശനില്‍ നിന്നാണ് മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങിയത്.
മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. സംഘപരിവാര്‍ നേതാക്കളായ എ ജയകുമാര്‍, ജഗ്ഗു സ്വാമിജി, ടി സനോജ് തുടങ്ങിയവര്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നു.
🔹മകരവിളിക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരും. ദേവസ്വം പ്രസിഡന്‍റ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ, ശബരിമല എഡിഎം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മകര വിളക്ക് ദർശനത്തിനായുള്ള പത്തു പോയിന്റുകളിലെ സുരക്ഷയും, മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിനായി പുല്ലുമേടിലേക്ക് തീർത്ഥാടകരെ കയറ്റി വിടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും. മകരവിളക്കിനായി നട തുറന്ന ശേഷം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തീർത്ഥാടകരുടെ തിരക്ക് കുറവായിരുന്നു.
🔹കർണാടകയിലെ ഹിന്ദു ആരാധാനാലയങ്ങളിലും മഠങ്ങളിലും ഉൾപ്പടെ പ്രവേശനത്തിന് പ്രത്യേക വസ്ത്ര നിബന്ധന നിർദേശിച്ച് ക്ഷേത്ര – മഠം ട്രസ്റ്റുകളുടെ കൂട്ടായ്മ. പാശ്ചാത്യ രീതിയിൽ ശരീര ഭാഗങ്ങൾ പുറത്തുകാണുന്ന വസ്ത്രങ്ങൾ ധരിച്ച് ആരാധനാലയത്തിൽ പ്രവേശിക്കുന്നത് വിലക്കുന്നതാണ് വസ്ത്ര നിബന്ധന.
കർണാടകയിലെ 500 ക്ഷേത്രങ്ങളിൽ ഉടൻ വസ്ത്ര നിബന്ധന നിലവിൽ വരുമെന്ന് കൂട്ടായ്മ കൺവീനർ മോഹൻ ഗൗഡ ബെംഗളുരുവിൽ അറിയിച്ചു. ബെംഗളൂരു വസന്ത് നഗറിലുള്ള ശ്രീലക്ഷ്മി വെങ്കിട്ട രമണ സ്വാമി ക്ഷേത്രത്തിൽ വസ്ത്ര നിബന്ധന സംബന്ധിച്ച് ഭക്തജനങ്ങളെ ബോധവത്കരിക്കാൻ ഇതിനോടകംതന്നെ ബോർഡ് സ്ഥാപിച്ചു.
🔹ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിന് ആയിരങ്ങള്‍. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് എരുമേലിയില്‍ പേട്ട തുള്ളുന്നത്. വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയെത്തിയ സംഘത്തെ വാവരു പള്ളിയില്‍ വരവേറ്റു.
🔹അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് 11 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ മുഴുവന്‍ പ്രതിനിധിയായി പ്രാണപ്രതിഷ്ഠ നടത്താന്‍ ദൈവമാണു തന്നെ തെരഞ്ഞെടുത്തത്,ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണിത് എന്നും മോദി എക്സ് പ്ളാറ്റ്ഫോമില്‍ കുറിച്ചു.
🔹തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഇറക്കി. മുകളിലത്തെ നില തുറന്നതാണ്. പത്മനാഭസ്വാമിക്ഷേത്രം, ഭീമപള്ളി, ശംഖുമുഖം, പാളയം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ ബസ് സര്‍വീസ് നടത്തും. ഈ മാസം അവസാനത്തോടെ സര്‍വീസ് തുടങ്ങും.
🔹വടകര കുഞ്ചിപ്പള്ളിയില്‍ ഒരു വര്‍ഷമായി അടച്ചിട്ട കടമുറിയില്‍നിന്ന് തലയോട്ടിയും തൊട്ടടുത്ത മുറിയില്‍നിന്ന് വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പമായിരുന്നു തലയോട്ടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🔹പാലാ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ളക്സില്‍ തീപിടിത്തം. ശരവണ ഭവന്‍ ഹോട്ടലിന്റെ അടുക്കളയില്‍നിന്നാണു തീ പടര്‍ന്നത്.
🔹പൊട്ടക്കിണറ്റില്‍ വീണ രണ്ടു പന്നികളെ വെടിവെച്ചുകൊന്നു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് പന്നികള്‍ വീണത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഷൂട്ടര്‍മാര്‍ എത്തി രാത്രി എട്ടരയോടുകൂടി കിണറ്റില്‍ വച്ചുതന്നെ പന്നികളെ വെടിവച്ച് കൊല്ലുകയായിരുന്നു.
🔹നിയന്ത്രണം വിട്ട കാറിടിച്ച് കടവരാന്തയോടു ചേര്‍ന്ന് ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവ് മരിച്ചു. പാറശ്ശാല സ്വദേശി സജികുമാര്‍ (22) ആണ് മരിച്ചത്. തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയ പാതയില്‍ പാറശാല – പവതിയാന്‍വിളയിലാണ് സംഭവം.
🔹കൊല്ലത്ത് രണ്ടു മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പട്ടത്താനം ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് (41) മകന്‍ ദേവനാരായണന്‍ (9) മകള്‍ ദേവനന്ദ (4) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
🔹കോട്ടയം അടിച്ചിറയില്‍ വീട്ടില്‍ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പോലീസ്.
🔹മുംബൈ വിമാനത്താവളത്തില്‍ 40 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി 21 കാരി തായ്ലന്‍ഡ് വനിത അറസ്റ്റിലായി. എത്യോപിയയിലെ അഡ്ഡിസ് അബാബയില്‍ നിന്നും മുംബൈയിലേക്കു വന്ന യുവതിയുടെ ബാഗില്‍നിന്ന് കൊക്കെയ്ന്‍ ആണു പിടികൂടിയത്.
🔹കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘രഘുതാത്ത’. കീര്‍ത്തി സുരേഷിന്റെ രഘുതാത്ത സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നതിന് എതിരെയുള്ള കഥയുമായാണ് രഘുതാത്ത എത്തുന്നത് എന്നാണ് വ്യക്തമാക്കുന്നത്.
🔹ജയറാമിന്റെ വമ്പന്‍ തിരിച്ചു വരവും മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിയും ആഘോഷമാക്കി മലയാളി പ്രേക്ഷകര്‍. ‘എബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. 2.85 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആഗോളതലത്തില്‍ 5 കോടി നേടിയെന്നും 3 കോടി നേടിയെന്നും ചില ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്.
———-