Sunday, December 22, 2024
Homeകഥ/കവിതവരികളെത്തേടി (കവിത) ✍പ്രിയൻ പോർക്കുളത്ത്

വരികളെത്തേടി (കവിത) ✍പ്രിയൻ പോർക്കുളത്ത്

പ്രിയൻ പോർക്കുളത്ത്

പ്രകൃതിയാണെന്റെ
കവിത തൻ ആധാരം
അതിൽ വിടരുന്ന പൂക്കളാണെന്റെ
വരികൾ
കാറ്റിന്റെ ചടുലതയാ
ണതിന്റെ താളം
പുഴയുടെ രൗദ്രതയാ
ണതിന്റെ ഭാവവും..

മനസ്സിലെ മേഘങ്ങൾ
ഘനിഭവിച്ചീടുമ്പോൾ
പൊഴിയുന്നു മഴപോലെ
അക്ഷരങ്ങൾ
ഹൃദയത്തിൽ വസന്തം
വിരിയുമ്പോഴോ
വാക്കുകൾ മയൂരമായ്
നർത്തനമാടുന്നു..

ചിന്തകളെന്നുള്ളിൽ
താണ്ഡവമാടുമ്പോൾ
മൗനത്തിൽ കവചത്തി
ലൊളിക്കുന്നു ഞാൻ
ഇനിയുമെന്നെപ്പുണരാത്ത
വരികളേ
വിജനമാം വീഥിയിൽ തേടുന്നു
നിങ്ങളെ..

പ്രിയൻ പോർക്കുളത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments