Saturday, July 27, 2024
Homeകഥ/കവിതമരീചിക (കവിത)✍ മായ ബാലകൃഷ്ണൻ

മരീചിക (കവിത)✍ മായ ബാലകൃഷ്ണൻ

മായ ബാലകൃഷ്ണൻ

മുത്തും പവിഴവും പോലൊരു
ചെമ്പനീർ മൊട്ടായിരുന്നു നീ!

ഒരു കുളിർക്കാറ്റായെന്നെത്തഴുകി
പച്ചിലക്കാടുകൾ, തോടുകൾ
ഹരിത വർണ്ണാഭ ചാർത്തി.
കിളികൾ കുയിലുകൾ
പൊന്നശോകങ്ങൾ
വസന്തരാവിൻ ഈണമിട്ടു.
പൗർണ്ണമി തിങ്കളായ് നീലാഭയണിഞ്ഞു
രാവും! അരിമുല്ല പൂത്തപോൽ
കിനിഞ്ഞിറങ്ങി.
പാടം പന്തലിച്ചു നിറവോടെ
കതിർമണികളുലാവും കമനീയ-
രാഗധാരയിലെൻ മനം തുടിപ്പൂ!
വേലിത്തലപ്പുകൾ തലനീട്ടിനിക്കും
ശാന്തസുന്ദരമാ വീഥികൾ
കുടമണി കിലുക്കം കേട്ടു ചകിത –
യായുണരുന്നു ചിലനേരങ്ങളിൽ.

എല്ലാം നിനവുകളെന്നോതി
കാലവും കടന്നുപോയി
കാണാൻ കൊതിച്ച്
കാത്തു കാത്തു ഞാനുണർന്നപ്പോൾ
എവിടെയെന്റെ ഗ്രാമപ്പെൺകൊടി?!
മരീചിക! എല്ലാം വെറും മരീചിക!

മായ ബാലകൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments