ജീവിതയാത്രയിൽ മനസ്സ് പകുത്തു
നല്കി നിന്നെ ഞാൻ പ്രണയിച്ചപ്പോൾ,
നിനക്കേകിയത് എൻ്റെ
ജീവനായിരുന്നു..
ഹൃദയപാതിയാക്കാൻ
നീകൊതിച്ചതെൻ
ധനത്തെയായിരുന്നെന്ന്
ഞാനറിഞ്ഞിരുന്നില്ല .
തകർന്നൊരെൻ ഹൃത്തടം നീ കണ്ടില്ല.
പകരം മഞ്ഞലോഹത്തിൽ നിൻ
കണ്ണുകൾ മഞ്ഞളിച്ചെന്നെ മറന്നു
നീയെൻ സ്നേഹത്തെ മറന്നു ..
ഒരിക്കൽ നീ നൽകിയ
സ്നേഹത്തിൽ, ഞാൻ എന്നെത്തന്നെ
മറന്നുപോയിരുന്നു..
പിന്നീടുള്ള നിന്റെ ഭാവമാറ്റം,
അതെന്റെ മനസ്സിനെ വല്ലാതെ
തകർത്തുകളഞ്ഞു..
സ്നേഹമൂട്ടി വളർത്തിയ
എൻ്റെ മാതാപിതാക്കളെ ഒരു
നിമിഷമോർക്കാതെ,
ഈജന്മം ഞാനൊടുക്കിയപ്പോൾ
നഷ്ടമെനിക്കു മാത്രം..
പാടില്ല!!!
ഭീരുവിനെപോലെ ജന്മമൊടുക്കിയത്
ജന്മംതന്നവരോട് ചെയ്ത വലിയ
തെറ്റ്തന്നെയാണ്..
സ്നേഹത്തിന് വിലയിട്ടവനെ
പുറംകാലിനാൽ തൂത്തെറിയുവാൻ
കഴിഞ്ഞിരുന്നെങ്കിൽ ഇന്നീ ഭൂമിയിൽ
ഒരു ജീവൻ ഞെട്ടറ്റുവീഴില്ലായിരുന്നു..
സ്ത്രീ അവളാണ് ധനം ,
അവളുടെ പുഞ്ചിരിയിൽ ഒളിപ്പിച്ച
സ്നേഹമാണ് വലുത്,അത് വിലയ്ക്ക്
വാങ്ങി മൂല്യം കളയല്ലേ മനുഷ്യരേ..