2030 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്താന്‍ ഫിഫ തീരുമാനിച്ചു . 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും.2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണ് മുന്നോട്ടുവന്നത് .
2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. 2026 ലെ വനിതാ ഏഷ്യൻ കപ്പും 2029 ഫിഫ ക്ലബ്ബ് ലോകകപ്പും നടത്താനാണ് ഓസ്ട്രേലിയയുടെ താല്പര്യം .2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും .