Friday, September 27, 2024
Homeസ്പെഷ്യൽകതിരും പതിരും (43) ' മാറ്റത്തിന്റെ ഏടുകളുമായി പുതിയൊരു അധ്യയന വർഷം ' ✍ ജസിയഷാജഹാൻ.

കതിരും പതിരും (43) ‘ മാറ്റത്തിന്റെ ഏടുകളുമായി പുതിയൊരു അധ്യയന വർഷം ‘ ✍ ജസിയഷാജഹാൻ.

ജസിയഷാജഹാൻ.

അറിവിന്റെ വെളിച്ചത്തിലേക്ക് അക്ഷരദീപം കൊളുത്തി പുതിയ ചിന്തകളും ആശയങ്ങളും, പദ്ധതികളുമായി വീണ്ടും ഒരു അധ്യയന വർഷം കൂടി പിറന്നു. ഓരോ സ്ക്കൂൾ വർഷാരംഭവും മാതാപിതാക്കളെയും കുട്ടികളെയും, അധ്യാപകരെയും സംബന്ധിച്ച് പുത്തൻ പ്രതീക്ഷകളുടെയും ഒരുക്കങ്ങളുടെയും പുതുപിറവി കൂടിയാണ്.

പ്രവേശനോത്സവം എന്ന തലക്കെട്ടിൽ വിദ്യാഭ്യാസ രംഗത്ത് വന്ന ഒരുക്കങ്ങ
ളുടെ മാറ്റങ്ങൾ പ്രശംസനീയം തന്നെ. ആദ്യമായി സ്ക്കൂളുകളിലേക്ക് കാലെടുത്തു വയ്ക്കുന്ന കുരുന്നുകൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ വരവേൽക്കാൻ കളിക്കോപ്പുകളും വർണ്ണജാലങ്ങളുംസമ്മാനപ്പൊതികളുമൊക്കെയായി സ്ക്കൂളുകളും അധ്യാപകരും ഒരുങ്ങി നിൽക്കുന്ന കാഴ്ച തികച്ചും മാതൃകാപരം കൂടിയാണ്.

കുട്ടികൾക്ക് വേണ്ട ആത്മവിശ്വാസവും കരുതലും, പേരൻ്റിംഗ് കെയറും കൊടുത്ത് അവരുടെ കൊച്ചുകൊച്ചു ശാഠ്യങ്ങൾക്കും കലപില കൾക്കും ഇണക്കങ്ങൾ
ക്കും പിണക്കങ്ങൾക്കും പരിഭവങ്ങൾക്കുമൊക്കെ ഒപ്പം ചേർന്ന് നിന്ന് അവരുടെ ഉറ്റ ചങ്ങാതിമാരെ പോലെ പെരുമാറുന്ന ടീച്ചർമാർ ഉറപ്പായും ആ സ്വതന്ത്രമായ ഇടപെടലുകളിലൂടെ അവരുടെ വ്യക്തി വികസന ത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു. എന്തും തുറന്നു പറയാനുള്ള ധൈര്യവും കരുത്തും എന്തുവന്നാലും എന്റെ ടീച്ചർമാർ എനിക്കൊപ്പമുണ്ട് എന്ന ധാരണയും കുട്ടികളിൽ ഉണർത്തുന്ന ആ ഒരു ആത്മബലം ചെറുതൊന്നുമല്ല.

കുട്ടികളുടെ വളർച്ചയും തളർച്ചയും ഒരുപക്ഷേ അവരുടെ മാതാപിതാക്ക
ളെക്കാൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുക അവരുടെ അധ്യാപകർക്കാ
ണ്. കാരണം ഒരുദിവസത്തിന്റെ ഏറിയ ഭാഗവും കുട്ടികൾ ചിലവഴിക്കുന്നത് സ്ക്കൂളുകളിൽ ആണ്.

കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കൊപ്പം അവരുടെ മാനസികമായ വളർച്ചയിലും ചിന്താഗതികളിലുമുണ്ടാകുന്ന മാറ്റങ്ങളെ കൂടി കണക്കിലെടുത്ത് അതാത്
സമയങ്ങളിൽ അവർക്ക് വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും, തിരുത്തലുകളും വളരെ നയപരമായും സ്നേഹപരമായും സാഹചര്യങ്ങൾക്കനുസരിച്ച് കൊടുത്ത് അവരെ സ്വതന്ത്ര ചിന്താഗതിക്കാരായി മുന്നോട്ടു നയിക്കേണ്ട ചുമതലയും തീർച്ചയായും മാതാപിതാക്കളിലെന്നപോലെ അധ്യാപകരിലും നിക്ഷിപ്തമാണ്.

അവരുടെ സഞ്ചാരയിടങ്ങളിലും ചെയ്തികളിലും കണ്ണുകൾ ചെന്നെത്താനും
മുഖങ്ങളിലൂടെ മനസ്സ് വായിച്ചെടുക്കാനും അവരവരുടെ ടീച്ചേഴ്സിന് കഴിഞ്ഞിരിക്കണം. അവിടെനിന്നുമാണ് ഒരു വിദ്യാർഥിയും അധ്യാപകനും/ അധ്യാപിക യും തമ്മിലുള്ള യഥാർത്ഥ ആത്മബന്ധം തുടങ്ങുക…

കുട്ടികൾ എളുപ്പത്തിൽ ചെന്നു വീഴാവുന്ന ചതിക്കുഴികളെയും, അവിടേക്ക് എത്തിപ്പെടാൻ വഴിയൊരുക്കുന്ന തിന്മകളെയും, അവരുടെ സുതാര്യമായ കേൾവിയിൽ പതിക്കാവുന്ന പ്രലോഭനങ്ങളെയും അവ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യങ്ങളെയും കുറിച്ച് അവരെ ഇടയ്ക്കൊക്കെ ബോധവാന്മാരാക്കുക.

പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ കുട്ടികൾ തന്നെ രചിച്ച കഥകളും വരച്ച ചിത്രങ്ങളും എന്ന തലക്കെട്ട് വാർത്തകളിൽ, ഈ അധ്യയന വർഷം തുടക്കം കുറിക്കുമ്പോൾ
ഇനിയും മുന്നോട്ടു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതൊരു വലിയ പ്രചോദനം കൂടിയാണ്. ഒപ്പം തന്നെ കുട്ടികളുടെ ആരോഗ്യമേഖലകളിലും നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നിന്ന് വേണ്ടവിധം ശ്രദ്ധയും ഗുണപരമായ പാഠങ്ങളും അത്യാവശ്യം കി
ട്ടേണ്ടതാണ്. നല്ല ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കാനും വിഷമയമായ ഭക്ഷണ പദാർത്ഥങ്ങൾ തിരിച്ചറിയാനും, ഫാസ്റ്റ് ഫുഡ്കൾ ഒഴിവാക്കാനും ദൈനം ദിന ജീവിതത്തിൽകായികാധ്വാനത്തിനും വ്യായാമമുറകൾക്കുമുള്ള പ്രാധാന്യം മനസ്സിലാക്കാനും അവർക്ക് വേണ്ടത്ര ക്ലാസ്സുകൾ കൊടുക്കാം.

പരസ്പരം സ്നേഹിച്ചും കലഹിച്ചും പങ്കിട്ടെടുത്തും പ്രകൃതിയിലേക്കിറങ്ങിച്ചെന്ന് മണ്ണിനോടും വിണ്ണിനോടും, മഴയോടും വെയിലിനോടും, മരങ്ങളോടും കിളികളോടും കാറ്റിനോടുമൊക്കെ കിന്നരിച്ച് അവർ വളരട്ടെ. അവരോടൊപ്പം കാലമാറ്റത്തിൻ്റെ പാഠപുസ്തകത്തിലെ അച്ഛനും അമ്മയും മക്കളും അടുക്കളയിലെ ജോലികൾ ഒരുമിച്ച് ചെയ്യുന്ന ചിത്രവുമായി നമുക്കും ലിംഗസമത്വം ഉറപ്പിച്ച് അടുത്ത തലമുറയെ വാർക്കാം…

” സ്വപ്നങ്ങൾ അലങ്കരിക്കും
നമ്മുടെ വീടു കണ്ട്
സ്വർഗ്ഗം നാണിക്കുന്നു…
എന്നും.. സ്വർഗ്ഗം നാണിക്കുന്നു എന്ന ആ പഴയ സിനിമാ ഗാനം ഉറക്കെ പാടാം.

ഈ പുതിയ അധ്യയനവർഷം സുരക്ഷയുടേതും പ്രതീക്ഷകളുടെതുമാകട്ടെ!
എന്നാശംസിക്കുന്നു.

വീണ്ടും അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം.. നന്ദി,സ്നേഹം.

ജസിയഷാജഹാൻ. ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments