Logo Below Image
Monday, May 5, 2025
Logo Below Image
HomeUS Newsഅറിവിൻ്റെ മുത്തുകൾ - (61) ' നമസ്തേ എന്നാല്‍ എന്ത് ?' ✍ പി.എം.എൻ. നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (61) ‘ നമസ്തേ എന്നാല്‍ എന്ത് ?’ ✍ പി.എം.എൻ. നമ്പൂതിരി

പി.എം.എൻ. നമ്പൂതിരി✍

നമസ്തേ എന്നാല്‍ എന്ത്?

തന്നേക്കാൾ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരി ക്കുവാനുമുള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് ‘നമസ്തേ’ എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ ‘തേ’ എന്നാല്‍ താങ്കളെയെന്നും, ‘മ’ എന്നാല്‍ മമ അഥവാ എന്‍റെയെന്നും, ‘ന’എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍’നമസ്തെ’ എന്നാല്‍ “എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌” എന്നാണ്. ഇവിടെ ‘ഞാന്‍’, ‘എന്‍റേത്’ എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു.

നമസ്തേ എന്ന പദത്തിന് സ്ഥാന-വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരം തിരിക്കാം. ഒന്ന് ഊര്‍ദ്ധ്വം, രണ്ടു മദ്ധ്യം, മൂന്ന് ബാഹ്യം. കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളിള്‍ പിടിക്കുന്നതാണ് *ഊര്‍ദ്ധ്വ*നമസ്തേ. ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍, അഥവാ ബലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂര്‍ണ്ണവിധേയ ഭാവവുമാണ്. ഇതോടൊപ്പം ‘നമോ നമ:’ എന്ന് പറയുകയും വേണം.

*മദ്ധ്യനമസ്തേ*യെന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്തു നെഞ്ചോട്‌ ചേർത്തുവെയ്ക്കണം. ഇത് ഈശ്വരദര്‍ശനം, ക്ഷേത്രദര്‍ശനം, തീര്‍ത്ഥയാത്ര, യോഗി ദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ്. ‘നമാമി’ എന്ന പദമാണ് ഉപയോഗിക്കേണ്ടത്.

*ബാഹ്യനമസ്തേ*യെന്നാല കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോടു ചേര്‍ത്തുവെയ്ക്കണം. ഇതിലെ സങ്കല്പം ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, ചൂണ്ടുവിരല്‍ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചുചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത് ദേവപൂജ, സ്വയംപൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

നമസ്തേയുടെ ശാസ്ത്രീയവശം

നമസ്തേയുടെ ശാസ്ത്രീയത ഇപ്രകാരമാണ്. വലതുകൈയ്യിന്‍റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതു കൈയ്യിന്‍റെ നിയന്ത്രണം ഇഡാനാഡിക്കും ഉണ്ട്. പിംഗള നാഡി രജോഗുണത്തിന്‍റെയും, ഇഡാനാഡി തമോഗുണത്തിന്‍റെയും പ്രതീകമാണ്. കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും, നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും.

പി.എം.എൻ. നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ