Sunday, May 5, 2024
HomeUS Newsദാൽ വട (ഗുജറാത്തി സ്പെഷ്യൽ പലഹാരം) ✍ദീപ നായർ ബാംഗ്ലൂർ

ദാൽ വട (ഗുജറാത്തി സ്പെഷ്യൽ പലഹാരം) ✍ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ✍

എല്ലാവർക്കും നമസ്കാരം

ഒരു ഗുജറാത്തി സ്പെഷ്യൽ നാലുമണി പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ദാൽ വട. പേര് കേട്ടിട്ട് നിങ്ങൾക്ക് തോന്നുന്നുണ്ടാവും പരിപ്പുവട തന്നല്ലെ ദാൽവട എന്ന്. ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പരിപ്പ് വേറെ ആണ്. ഗുജറാത്തിൽ ഊണിനൊപ്പവും ദാൽവട വിളമ്പാറുണ്ട്.

🌿ദാൽവട

ആവശ്യമായ സാധനങ്ങൾ

🌿ചെറുപയർ പരിപ്പ് – 1 കപ്പ്
🌿വെള്ളം – ആവശ്യത്തിന്
🌿ഇഞ്ചി – 1″ കഷണം
🌿പച്ചമുളക് – 4 എണ്ണം
🌿ജീരകം – 1 ടീസ്പൂൺ
🌿കുരുമുളക് – 1 ടീസ്പൂൺ
🌿മല്ലി – 1 ടീസ്പൂൺ
🌿ഉപ്പ് – പാകത്തിന്
🌿മല്ലിയില പൊടിയായി അരിഞ്ഞത് – 4 ടീസ്പൂൺ
🌿പച്ചമുളക് പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ
🌿മുളകുപൊടി – 1/2 ടീസ്പൂൺ
🌿റിഫൈൻഡ് ഓയിൽ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

🌿പരിപ്പ് നല്ലതുപോലെ കഴുകി 2-3 മണിക്കൂർ കുതിർത്ത് വയ്ക്കുക.

🌿ജീരകം, കുരുമുളക്, മല്ലി എന്നിവ റോസ്റ്റ് ചെയ്ത് തരുതരുപ്പായി പൊടിച്ചെടുക്കുക.

🌿കുതിർന്ന പരിപ്പ് ഒട്ടും വെള്ളം ചേർക്കാതെ ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക.

🌿മാവ് നാലഞ്ചു മിനിറ്റ് കൈകൊണ്ടോ വിസ്ക് കൊണ്ടോ നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് നല്ല ഫ്ലഫി ആയി വരാനാണ്.

🌿പൊടിച്ചു വച്ചിരിക്കുന്ന കൂട്ട്, മുളകുപൊടി, അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക്, മല്ലിയില, ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

🌿എണ്ണ ചൂടാക്കി ഓരോ സ്പൂൺ വീതം മാവ് കോരിയിട്ട് തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും എടുക്കാം. ദാൽവട തയ്യാർ.

🍀പച്ചച്ചട്നി

🌿ഒരുപിടി മല്ലിയിലയും പുതിനയിലയും രണ്ടു ടേബിൾ സ്പൂൺ പൊരികടലയും ഒരല്ലി വെളുത്തുള്ളിയും രണ്ടു പച്ചമുളകും ആവശ്യത്തിന് ഉപ്പും രണ്ടു ഐസ് ക്യൂബ്സും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. പച്ചച്ചട്നി റെഡി

🌿ദാൽവട സെർവ്വ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റി വറുത്ത പച്ചമുളക് കൊണ്ട് അലങ്കരിച്ച് വിളമ്പാം.

🌿ചൂടോടെ പച്ചച്ചട്നി കൂട്ടിക്കഴിക്കാം.

അടുത്ത ആഴ്ച മറ്റൊരു റെസീപ്പിയമായി കാണുന്നതു വരെ ബൈ ഫ്രം

ദീപ നായർ ബാംഗ്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments