Thursday, November 21, 2024
Homeനാട്ടുവാർത്തപത്തനംതിട്ട വൈ എം സി എ: ദിനവിജ്ഞാനസദസ്സ് സംഘടിപ്പിച്ചു

പത്തനംതിട്ട വൈ എം സി എ: ദിനവിജ്ഞാനസദസ്സ് സംഘടിപ്പിച്ചു

പത്തനംതിട്ട: ചരിത്രബോധവും ദേശസ്നേഹവും ജനാധിപത്യബോധവും പരസ്പരപൂരിതമാണെന്നും എല്ലാവരും ഡോക്ടറും എഞ്ചിനീയറുമാകാൻ മത്സരിക്കുമ്പോൾ ചരിത്രബോധം നഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ ജനാധിപത്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്നും ചരിത്രവിചിന്തക്കനും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട വൈ എം സി എ യിൽ സംഘടിപ്പിച്ച ദിനവിജ്ഞാന സദസ്സും ചരിത്രസെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രം നാടിന്റെ സാംസ്കാരിക മുദ്രയാണെന്നും മാനവകുലത്തിൻ്റെ നിലനില്പിനുള്ള ആധാരശിലയാണെന്നും ചരിത്ര പഠനം സംസ്കാരസമ്പന്നമായ ഒരു ജനതയെ സൃഷ്ടിക്കുന്നുവെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. വി.പി. ജോയി പറഞ്ഞു.

അധ്യാപകനും ആകാശവാണി അവതാരകനുമായ കടമ്മനിട്ട ആർ.പ്രസന്ന കുമാർ അധ്യക്ഷത വഹിച്ചു.
അധ്യാപകനും പാവനാടകകലാകാരനുമായ എം.എം ജോസഫ് മേക്കൊഴൂർ ‘ദിനവിജ്ഞാന പരിചയം അവതരിപ്പിച്ചു. പത്തനംതിട്ട ഭദ്രാസനം വികാരി ജനറൽ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, ഗ്രന്ഥകാരനും ഭാഷാവിദഗ്ധനുമായ ബിനു.കെ. സാം, പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ, മാധ്യമ പ്രവർത്തകനായ വിനോദ് ഇളകൊള്ളൂർ, പ്രിയദർശിനി പബ്ളിക്കേഷൻസ് കോഡിനേറ്റർ ജി.രഘുനാഥ്, മാത്യു ഏബ്രഹാം, ആർ ശ്രീലത, എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

അധ്യാപകനും പാവനാടകകലാകാരനുമായ എം.എം ജോസഫ് മേക്കൊഴൂരിന്‍റെ ‘ദിനവിജ്ഞാനകോശം ‘ എന്ന വൈജ്ഞാനികഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പുസ്തകചർച്ചയും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments