Logo Below Image
Saturday, June 21, 2025
Logo Below Image
Homeകേരളംനടനും,കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബവീട്ടിൽ മോഷണം: രണ്ടു പേർ കസ്റ്റഡിയിൽ

നടനും,കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബവീട്ടിൽ മോഷണം: രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലം :-കൊല്ലം മാടൻനടയിലുള്ള കുടുംബവീട്ടിൽ വീടിനോട് ചേർന്ന ഷെഡ്ഡിലുള്ള പഴയ പാത്രങ്ങളും പൈപ്പുകളുമാണ് മോഷണംപോയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു, എന്നാൽ ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം അറിയുന്നത്. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഷെഡ്ഡിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്. ഷെഡിന്റെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.

മോഷണം എന്നാണ് നടന്നതെന്ന് വ്യക്തമല്ല. ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ഇരവിപുരം പൊലീസിൽ  വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ