Saturday, July 11, 2026
Homeകേരളം241 പുതിയ പോലീസ് വാഹനങ്ങൾ കർമ്മപഥത്തിലേക്ക്

241 പുതിയ പോലീസ് വാഹനങ്ങൾ കർമ്മപഥത്തിലേക്ക്

തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 241 വാഹനങ്ങളാണ് സേനയുടെ ഭാഗമായത് . ബോലേറോകൾ, മീഡിയം, ഹെവി ബസുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡിവൈ.എസ് പി., എ.സിമാരുടെ ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.

എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഡി.ജി.പി നിധിൻ അഗർവാൾ, എ.ഡി.ജി.പി (ഹെഡ് ക്വാർട്ടേഴ്‌സ് ) എസ്. ശ്രീജിത്ത്, എ.ഡി.ജി.പി (എൽ & ഒ) എച്ച്. വെങ്കടേഷ്, പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com