Monday, October 21, 2024
Homeകേരളംമഹാകവി പി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംരാജ് കെ കെ യ്ക്ക്

മഹാകവി പി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംരാജ് കെ കെ യ്ക്ക്

ബെംഗളൂരു: മഹാകവി പി ഫൗണ്ടേഷൻ നൽകിവരുന്ന “മഹാകവി പി കുഞ്ഞിരാമൻ നായർ താമരത്തോണി സാഹിത്യ പുരസ്‌കാരം 2021 – 2023 പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്‌കാരം ബംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ഡോ. പ്രേംരാജ് കെ കെ യുടെ “കിളികൾ പറന്നുപോകുന്നയിടം ” കരസ്ഥമാക്കി.

ഈ വർഷം പുറത്തിറങ്ങിയ “ഷെഹ്നായി മുഴങ്ങുമ്പോൾ ” എന്ന നോവലിന് ഈ വർഷം മൂന്നോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നോവൽ ഇംഗ്ലീഷിലും ലഭ്യമാണ്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങളായ “മാനം നിറയെ വർണങ്ങൾ” “ട്യൂലിപ് പുഷ്പങ്ങളുടെ പാടം” എന്നിവയും പുരസ്‌കാരങ്ങൾക്ക് അർഹമായിട്ടുണ്ട്.

പി കുഞ്ഞിരാമൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 27 ന് കണ്ണൂർ, കൂടാളി പൊതുവായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി പത്മനാഭൻ പുരസ്‌കാരം നൽകുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments