Wednesday, December 25, 2024
HomeKeralaമോഷണം: മൂന്നാം പ്രതി അറസ്റ്റിൽ

മോഷണം: മൂന്നാം പ്രതി അറസ്റ്റിൽ

കോട്ടയ്ക്കൽ.അമ്പലവട്ടത്തെ അടച്ചിട്ട വീട്ടിൽ നിന്നു 36 പവൻ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് പറളി മൂത്താന്ദ്രപാളയം വീട്ടിൽ രമേശിനെ (ഉടുമ്പ് രമേശ് – 36) യാണ് മലപ്പുറം ഡാൻസാഫ് ടീമും കോട്ടയ്ക്കൽ ഇൻസ്പെക്ടർ അശ്വതിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നു കണ്ണൂരിൽ വച്ച് പിടികൂടിയത്. ഈ കേസിൽ വാഴക്കാട് പിലാത്തോട്ടത്തിൽ മലയിൽ മുഹമ്മദ് റിഷാദ് (35), പുളിക്കൽ മാങ്ങാട്ടുച്ചാലിൽ കൊളക്കോട്ട് ഹംസ (38) എന്നിവരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.

സംസ്ഥാനത്തിനു പുറമേ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി നൂറുകണക്കിന് കേസുകളിൽ പ്രതിയാണ് രമേശനെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 25 ന് കർണാടക ജയിലിൽ നിന്നു ഇറങ്ങിയ പ്രതി കൂട്ടുപ്രതികളുമായി ചേർന്നു കോഴിക്കോടു നിന്നു മോഷ്ടിച്ച ബൈക്കിലാണ് കോട്ടയ്ക്കലെത്തിയത്. കൈക്കോട്ട് പോലുള്ള ഉപകരണങ്ങളുടെ സഹായത്താൽ വാതിൽ പൊളിച്ചു അകത്തു കയറുകയായിരുന്നു.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments