ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം ഒടിടി പ്ളാറ്റ്ഫോമുകൾ ഒഴിവാക്കണമെന്ന് 2021ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമ പ്രകാരമാണ് നിർദേശം നൽകിയത്.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
ദേശീയ സുരക്ഷയ്ക്ക് മാത്രമല്ല, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഭീഷണിയാകുന്ന പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കം ഒടിടി പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, അക്രമത്തിന് പ്രേരിപ്പിക്കുന്നതോ പൊതു ക്രമസമാധാനത്തെ തടസ്സപ്പെടുത്തുന്നതോ ആയ ഉള്ളടക്കവും ഒഴിവാക്കണം.
ഇതിനന്റെ ഫലമായി പാക് സിനിമകൾ, വെബ് സീരീസുകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് ഒടിടി പ്ളാറ്റ്ഫോമിൽ വിലക്ക് നേരിടും. നേരത്തെ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച പാക് യുട്യൂബ് ചാനലുകളും പാക് നടീ നടൻമാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഗായകടെയും സമൂഹമാധ്യമ അക്കൌണ്ടുകളും ഇന്ത്യയിൽ നിരോധിച്ചിരുന്നു