“മാഗീസ് “കിച്ചനിലേക്ക് ഏവർക്കും സ്വാഗതം🙏
ഇന്ന് ഉണ്ടാക്കാൻ പോകുന്നത് ” മായ്ത്തെ”
ഒരു മറാട്ടി സ്വീറ്റ് ആണ്. അപ്പോൾ തുടങ്ങാം അല്ലേ
ആവശ്യമുള്ള ചേരുവകൾ
മൈദ : ഒരുകപ്പ്
റവ ഒരു കപ്പ്
അണ്ടിപ്പരിപ്പ് : 25.ഗ്രാം
ബദാം : 25 ഗ്രാം
രണ്ടും കൂടെ
ക്രഷ് ചെയ്ത് എടുക്കുക
കൊട്ടത്തേങ്ങ / കൊപ്ര ചിരകിയത് :200.ഗ്രാം
നെയ്യ് : 100 .ഗ്രാം
പാല് : അരക്കപ്പ്
പഞ്ചസാര : ആവശ്യത്തിന്
ഏലക്കപ്പൊടി: അര ടീ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
എണ്ണ: വറുക്കാനുള്ള ആവശ്യത്തിന്
പാകം ചെയ്യുന്നവിധം:-
റവ വറുക്കുക.
ഒരു പാത്രത്തിൽ പാലും അര കപ്പു വെള്ളവും കുറച്ചു നെയ്യും ചേർത്തു തിളപ്പിക്കുക.
അതിലേക്ക് റവയും മൈദയും ഉപ്പും ചേർത്തു ചപ്പാത്തിപ്പരുവത്തിൽ കുഴയ്ക്കുക.
ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ച് കൊപ്രവറുക്കുക.
അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ഒരു രണ്ടു മിനിറ്റുകൂടി വറുത്തതിനു ശേഷം ഇറക്കി വച്ച് പഞ്ചസാരയും, ശകലം ഉപ്പും,ഏലക്കാപ്പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്ത് ചൂടാറാനായി മാറ്റി വയ്ക്കുക…
കുഴച്ചു വച്ചിരിക്കുന്ന മാവ് പപ്പടം പരുവത്തിൽ പരത്തി അതിനകത്തു കൊപ്ര മിശ്രിതം വച്ചു മടക്കി അരികു വശം വിരൽ കൊണ്ടു നന്നായി പ്രസ്സ് ചെയ്ത് അരികു വശം ചെറുതായി ഒന്നു മടക്കി ഒന്നൂടെ വിരൽ കൊണ്ടു അമർത്തുക… എണ്ണയിൽ വറുക്കുമ്പോൾ പൊട്ടിപ്പോകാതിരിക്കാനാണ് അങ്ങിനെ ചെയ്യുന്നത്.
മാവ് എല്ലാം ഇതേ പോലെ ഉണ്ടാക്കി വച്ചതിനു ശേഷം ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു തിളയ്ക്കുമ്പോൾ അതിലേയ്ക്കിട്ട് രണ്ടു വശവും മൊരിയിച്ചെടുക്കുക.
നല്ല രുചിയുള്ള ഒരു സ്നാക്ക്സ്ആണ്.
എല്ലാവരും ഉണ്ടാക്കി നോക്കണം.