Thursday, December 26, 2024
Homeഅമേരിക്കയു എ ഇ അണ്ടർ 19 ദേശീയ ടീമിൽ ഇടം നേടി കോന്നി സ്വദേശി

യു എ ഇ അണ്ടർ 19 ദേശീയ ടീമിൽ ഇടം നേടി കോന്നി സ്വദേശി

കോന്നി:: യു എ ഇ ദേശീയ അണ്ടർ 19 ടീമിൽ ഇടം നേടി മാധവ് മനോജ്‌ നായർ. കോന്നി കൊന്നപ്പാറ ശാന്തിഭവനത്തിൽ മനോജ്‌ കുമാറിന്റെയും ജയ ലക്ഷ്മിയുടെയും മകനാണ് മാധവ്. ‘ഇന്നലെമുതൽ ആരംഭിച്ച ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിലാണ് മാധവ് ഇടം നേടിയത്.

ഇന്ത്യയ്ക്കായി കളിക്കണം എന്ന ആഗ്രഹത്തിൽ ബാല്യകാലം മുതലേ പരിശീലനം ആരംഭിച്ച മാധവിന് 3 വർഷങ്ങൾക്ക്‌ മുൻപ് കേരളാ യു16 ടീമിൽ ഇടം ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അവസരം നിഷേധിക്കപ്പെടുകയായിരുന്നു.
തിരികെ ഷാർജയിലെത്തി എസി ഇ
ക്രിക്കറ്റ് സ്കൂളിൽ കോച്ച് അരുണിന്റെ കീഴിൽ പരിശീലനം തുടർന്ന മാധവിനെ തേടിയിപ്പോൾ അർഹിച്ച അംഗീകാരങ്ങൾ എത്തുകയാണ്.

ക്രിക്കറ്റിനോട് ബാല്യം മുതൽ തോന്നിയ ഇഷ്ടമാണ് ഇപ്പോൾ സ്ഥഫലി കരിക്കുന്നത് മാധവിൻ്റെ ക്രിക്കറ്റിനോട് ഉള്ള ഇഷ്ടം കണ്ടറിഞ്ഞ മാതാപിതാക്കളും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments