Wednesday, January 15, 2025
Homeഅമേരിക്കമാതൃഭാഷാ ദിനം (കവിത) ✍മേരി അലക്സ്‌ (മണിയ)

മാതൃഭാഷാ ദിനം (കവിത) ✍മേരി അലക്സ്‌ (മണിയ)

മലയാളമേ പ്രിയ മലയാളമേ
മാതൃഭാഷയാമെൻ മലയാളമേ അ
മുതൽ അം വരെയക്ഷരങ്ങൾ
സ്വരാക്ഷരങ്ങളെന്ന പേരിൽ.
‘അ ‘ എന്നക്ഷരം ആദ്യമുരുവിടും
അമ്മയെന്നൊരു വിളിയിലൂടെ,
പിന്നെ അച്ഛനും അച്ഛൻ ആനയും
ചിലപ്പോൾ ആമയുമാം , ഇലയും,
ഈച്ചയും,ഉച്ചയും,ഊണും,ഋഷി,
ഋഷഭവും,എലി,എലിപ്പെട്ടി,ഏണി,
ഏഷണി, ഐരാവതം,ഒച്ച്‌,ഓന്ത്‌,
ഔന്ന്യത്തത്തിൽ അംബരവും
സ്വരാക്ഷരങ്ങളാൽ,ഭൂമിയിൽ
എന്തൊക്കെയോ അവയ്ക്കെല്ലാം
പേരുകൾ വന്നു.സഹായത്തിനു
‘ക ച ട ത പ ‘ വ്യഞ്ജനങ്ങളായി
പിന്നവയോരോന്നും വർഗ്ഗമായി
ക ഖ ഗ ഘ ങ ‘ക’ വർഗ്ഗമായി
ച ഛ ജ ത്ധ ഞ ‘ച’ വർഗ്ഗമായി
ട ഠ ഡ ഢ ണ ‘ ട ‘ വർഗ്ഗമായി
ത ഥ ദ ധ ന ‘ ത ‘ വർഗ്ഗമായി
പ ഫ ബ ഭ മ ‘പ ‘ വർഗ്ഗമായി
കക്കയും കാക്കയും ചട്ടിയും
ചാക്കും ‘ട’ ഇല്ലെങ്കിൽ അടയില്ല,
അടിയും.ആടാനും’ടാ’വേണം
പാടാനുമതെ.തവളയും താമരയും
കുളത്തിൽ ഒന്നു പോൽ , പഴവും
പാമ്പും ഒത്തു ചേർന്ന് ആദിമ
മാതാപിതാക്കളെ ചതിച്ചതാൽ
കള്ളവും ചതിയും വഞ്ചനയും
ഭൂമിയിൽ കുടിയേറി.വാക്കുകൾ
സ്വരാക്ഷരങ്ങളാൽ ആശയവും
അർത്ഥവത്തുമായ് ഭാഷയിൽ
ഉരുവായി. അങ്ങനെ വാക്കുകൾ
താള ലയമാക്കാൻ ‘യ ര ല വ ‘
മദ്ധ്യമങ്ങളായ് തീർന്നു ഭാഷയിൽ.
‘ശ ഷ സ ഹ ള ഴ റ ‘ ഊഷ്മാക്കളും
വാക്കുകൾ പൂർണ്ണമാ‌ക്കിടാൻ
‘ ൺ ൻ ർ ൽ ൾ ‘ചില്ലക്ഷരങ്ങളും
ചേർന്ന് വാക്കുകൾ വചനങ്ങളായ്
മലയാളത്തിനു അക്ഷരമാലക്രമം
സംഭാവന നൽകിയ ശ്രേഷ്ടരേ !
ഗുരുഭൂതരെ ! പ്രതിഭാ ധനരെ!
നന്ദി, നമോവാകം, പ്രണാമവും

മേരി അലക്സ്‌ (മണിയ)✍

RELATED ARTICLES

Most Popular

Recent Comments