പ്രിയമുള്ളവരേ ‘ഈ ഗാനം മറക്കുമോ’ എന്ന ഗാനപരമ്പരയിലേക്ക് സ്വാഗതം. 1985 ൽ പുറത്തിങ്ങിയ നീലക്കടമ്പ് എന്ന പടത്തിലെ “നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ” എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത്. കെ ജയകുമാറിന്റെ വരികൾക്ക് രവീന്ദ്രന്റെ സംഗീതം. ദേശ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ചിത്രയാണ് പാടിയിരിക്കുന്നത്.
പ്രണയത്തിന്റെ തീഷ്ണഗന്ധമുള്ള വരികളെക്കൊണ്ട് മനോഹരമാക്കിയ ഗാനം. നിലക്കുറിഞ്ഞികൾ പൂക്കുന്ന വഴിയിൽ തുളസിക്കതിരുമായ് അവൾ നിൽക്കുന്നു. അർച്ചനക്ക് ഏറ്റവും ഉത്തമവും പരുശുദ്ധവുമായ തുളസിക്കതിർ..! അതിലും മേന്മയേറിയ മറ്റൊരു പൂജാദ്രവ്യമില്ല. എന്നിട്ടും “നീയിത് കാണാതെ പോകയോ.. നീയിത് ചൂടാതെ പോകയോ…” എന്ന് ചോദിക്കുന്നു. ഈ വരികളാണ് ഈ പാട്ടിലെ ഏറ്റവും മനോഹരമായ ഭാഗം. അതെങ്ങിനെ എന്ന് നോക്കൂ…
നമുക്ക് വരികളിലേക്ക് വരാം.
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന
വീഥിയില്‍..
നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായ്
നിന്നെ ഞാന്‍
ഇന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ…
ആഷാഢമാസ നിശീഥിനി തന്‍ വന
സീമയിലൂടെ നീ
ആരും കാണാതെ… ആരും
കേള്‍ക്കാതെ.. എന്നിലേക്കെന്നും
വരുന്നു..
എന്‍ മണ്‍കുടില്‍ തേടി വരുന്നു..
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ…
ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാനൊന്നു മയങ്ങി കാറ്റും
കാണാതെ കാടും ഉണരാതെ
എന്റെ ചാരത്തു വന്നു .. എന്‍
പ്രേമനൈവേദ്യമണിഞ്ഞു…
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ…
ലളിതമനോഹരമായ വരികകളാണ് ജയകുമാറിന്റേത് എന്ന് എല്ലാവരും വായിച്ചറിഞ്ഞുവല്ലോ. അതിൽ ആലാപനം കൊണ്ട് അമൃത് പകർന്നുതന്നു ചിത്ര. രവീന്ദ്രന്റെ സംഗീതം സ്വർണ്ണത്തിന് സുഗന്ധമെന്നപോലെയായി. നമുക്ക് ഗാനം കൂടി ഒന്ന് കേൾക്കാം.
ഗാനം കേട്ടില്ലേ…
“നീയിത് കാണാതെ പോകയോ…
നീയിത് ചൂടാതെ പോകയോ…”
എത്ര മനോഹരമായ വരികൾ!
എന്ത് മധുരമായ ആലാപനം!
പാട്ടിൽ പാശ്ചാത്തലസംഗീതത്തെക്കാൾ സാഹിത്യത്തിനാണ് പ്രസക്തി നൽകിയിട്ടുള്ളത്. അത്കൊണ്ട്തന്നെ ഇത്തരം ഗാനങ്ങൾ എന്നും നിലനിൽക്കും.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.
സ്നേഹപൂർവ്വം,