Logo Below Image
Saturday, June 21, 2025
Logo Below Image
Homeഅമേരിക്കകുട്ടികളുടെ പ്ലേഡേറ്റ് ദിനം. ✍️അഫ്സൽ ബഷീർ തൃക്കോമല

കുട്ടികളുടെ പ്ലേഡേറ്റ് ദിനം. ✍️അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

 

ജനുവരി 21-നാണ് പ്ലേഡേറ്റ് ദിനം.
GIGI ബ്ലോക്കുകളുടെ സ്ഥാപകയായ ഇലോന വിലുമയാണ് പ്ലേഡേറ്റ് ദിനം എന്ന ആശയം രൂപപ്പെടുത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദമായി ലോകത്തു സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കുട്ടികളുടെ മാനസിക നില നിരീക്ഷിച്ചാണ് ഈ ദിവസം സൃഷ്ടിച്ചത്. കുട്ടികൾ പരസ്പരം ഇടപഴകുന്നതിനുപകരം അവർ ഫോണുകളിലും ടാബ്‌ലെറ്റുകളിലും വളരെയധികം സമയം ചെലവഴിക്കുന്ന വർത്തമാന കാലത്തു ഇങ്ങനെ ഒരു ദിനം ആചരിക്കുമ്പോൾ നമ്മുടെ ഭൂതകാലത്തെ “കുട്ടി കാലം” തിരിച്ചു കൊണ്ട് വരാൻ ഒരു ദിനമെങ്കിലും എന്ന് ഓർത്തു പോകുന്നു .

കൈക്കുഞ്ഞുങ്ങൾക്ക് പോലും കളിപ്പാട്ടമായി നൽകുന്നത് മൊബൈൽ ഫോണുകളോ അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളോ ആണ്. ഇത് കുട്ടികളുടെ മാനസിക വികാസത്തെയും വൈകാരികതയെയും ശാരീരിക ക്ഷമതയെയും സാരമായി ബാധിക്കുന്നതു മാത്രമല്ല അവരുടെ ലോകം സൈബർ ഇടങ്ങൾ മാത്രമായി ചുരുങ്ങി പോകുന്നതായും കാണാം. കുട്ടികൾ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും മറ്റുമായി രക്ഷിതാക്കളോ പരിപാലിക്കുന്നവരോ മൊബൈൽ ഫോൺ നൽകുകയും ഇത് തുടരുമ്പോൾ ക്രമേണ അതിനു അടിമകൾ ആയി മാറുകയും ചെയ്യുന്നു. പിന്നീട് കുട്ടികളുടെ മാനസിക നിലയെയും സ്വഭാവത്തെയും പ്രവർത്തികളെയും പ്രതികൂലമായി ബാധിക്കുകയും അവരിൽ ചിലരെങ്കിലും സമൂഹത്തിനു ബാധ്യതയായി മാറുകയോ ആത്മഹത്യയിൽ പോലും അഭയം നേടുകയോ ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .
കുട്ടികൾക്കായി കളിസ്ഥലങ്ങൾ ഷെഡ്യൂൾ ചെയ്യാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിനം വികസിപ്പിച്ചെടുത്തത്. കുട്ടികളെ മൊബൈൽ ഫോണോ മറ്റു ഡിജിറ്റൽ സ്‌ക്രീനുകളിൽ നിന്നോ പൂർണ്ണമായി ഒഴിവാക്കാനും പുറം ലോകം കണ്ടു പഠിക്കാനും നാടിന്റെ നന്മതിന്മകളെയും, വഴിയും കളിസ്ഥലങ്ങളും ഒക്കെ മനസിലാക്കാനും അതവരിൽ അനുഭവവേദ്യമാക്കാനും അതാസ്വദിക്കാനും പ്രാപ്തരാക്കാനുമുള്ള മികച്ച മാർഗമാണ് പ്ലേഡേറ്റ്.

ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ മിക്ക മേഖലകളിലും സാങ്കേതികവിദ്യയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ, കുട്ടികൾക്ക് പുറത്ത് പോകാനും സുഹൃത്തുക്കളോടൊപ്പം കളിക്കാനുമുള്ള പ്രചോദനം നഷ്ടപ്പെട്ടു. അതിൽ രക്ഷകർത്താക്കളും നിലവിലുള്ള ആബാലവൃദ്ധം ജനങ്ങളും പുത്തൻ സംസ്കാരത്തിലേക്ക് മാറിയതോടെ കുട്ടികൾക്ക് പുറത്ത് കളിച്ച് വളരാനുള്ള സമയം ഷെഡ്യൂൾ ചെയ്യാൻ പ്ലേഡേറ്റ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
പഴയ തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നാണ് തങ്ങൾ ചെറുപ്പത്തിൽ സുഹൃത്തുക്കളുമായോ അയൽവക്കത്തെ കുട്ടികളുമായോ കളിച്ചു കൊണ്ടിരുന്ന സമയങ്ങൾ. സ്വന്തം സർഗ്ഗാത്മകതയിലൂടെയും സുഹൃത്തുക്കളുടെ കൂട്ടായ്മയിലൂടെയും നാം ആർജിച്ചെടുത്ത സംസ്കാരവും സാമൂഹിക മുന്നേറ്റങ്ങളും ഇനിയും ഉണ്ടാകണമെങ്കിൽ നമ്മുടെ കുട്ടികളെ കളിസ്ഥലങ്ങളിലേക്കു പറഞ്ഞു വിടേണ്ടിയിരിക്കുന്നു .ഇല്ലെങ്കിൽ അവരവർ അവരവറിലേക്കു ചുരുങ്ങി
സമ്മർദ്ദത്തിൽ ജീവിക്കേണ്ടി വരും. കുട്ടികൾ പരസ്പരം ഇടപഴകുമ്പോൾ അത്യാവശ്യമായ ജീവിത നൈപുണ്യങ്ങൾ വളർത്തിയെടുക്കാൻ അത് അവരെ സഹായിക്കുന്നു.

ഇന്ന് കുട്ടികൾ മൊബൈൽ ഫോണോ മറ്റു ഡിജിറ്റൽ സ്‌ക്രീനുകളോ ഒഴിവാക്കുക എന്ന് പറയുമ്പോൾ അതിനു പകരം എന്തുചെയ്യാം എന്നതിൽ വ്യക്തതയുണ്ടാകണം. ഒരു ദുശ്ശീലം ഒഴിവാക്കാനുള്ള മാർഗം പുതിയ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ്. ശാരീരിക പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പുറം ലോകത്തേക്ക് ഇറക്കി വിടുകയും പ്രകൃതിയിലേക്ക് മടങ്ങുകയും രക്ഷിതാക്കൾ കുട്ടികളുമായിട്ട് ആരോഗ്യകരമായ ഒരു ബന്ധം നിലനിർത്തുന്നതിനോടൊപ്പം ഒന്നിച്ചുള്ള സമയം അവരോട് ഇടപഴകി ബന്ധം സുദൃഢമാക്കാൻ ശ്രമിക്കുക കൂടി ചെയ്‌താൽ ഒരു പരിധി വരെ കുട്ടികളെ ഇത്തരം അനഭിലഷണീയ പ്രവണതകളിൽ നിന്ന് ഒഴിച്ച് നിർത്താനാകും.

നമ്മുടെ കുട്ടികൾക്ക് കൂടുതൽ സ്ക്രീൻ രഹിത ദിനങ്ങൾ ഉണ്ടാകട്ടെ ..

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ