Thursday, December 26, 2024
Homeകഥ/കവിതധീര സൈനികർ (കവിത) ✍ ബേബി മാത്യു അടിമാലി

ധീര സൈനികർ (കവിത) ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ശത്രുവെ തുരത്തുവാൻ
തോക്കെടുത്തു കൈകളിൽ
ഉയിരു നൽകി പൊരുതിനിന്ന്
നാടിൻ മണ്ണു കാത്തവർ

മാതൃരാജ്യം കാക്കുവാൻ
ജീവിതം മറന്നവർ
രാജ്യ സ്നേഹമൊന്നു മാത്രം
സിരകളിൽ ത്രസിപ്പവർ

തീഷ്ണമായ യൗവനം
നാടിനായി നൽകിയോർ
വിടുവിട്ടു നാടുവിട്ടു
ദേശരക്ഷയോർത്തവർ

“ഭാരതത്തിൻ ധീരപുത്രർ
വീരരായ സൈനികർ ”

നാട്ടുകാരുറങ്ങവേ
നാടിനായുണർന്നവർ
നാടിതിന്റെ നാലുദിക്കും
കാവലായ് നിന്നവർ

സ്വന്തമായ സ്വപ്നമൊക്കെ
നാടിനായ് ത്യജിച്ചവർ
നാടിതിന്റെ ഹൃത്തടത്തിൽ
നൽമരമായ് പൂത്തവർ

ശത്രുവിനോടേറ്റുമുട്ടി
രക്തസാക്ഷിയായവർ
ഭരതത്തിൻ മണ്ണിനായി
സ്വന്തം ചോര ചിന്തിയോർ

ധീരവീര സൈനികരുടെ
ദീപ്ത സ്മരണകൾക്കു മുന്നിൽ
കണ്ണുനീർ കണങ്ങളാൽ
പ്രണാമമേകിടാം🙏🙏🙏

✍ ബേബി മാത്യു അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments