Friday, September 20, 2024
Homeമതംസുവിശേഷ വചസ്സുകൾ (74) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (74) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

മന:സാക്ഷിയുടെ സാക്ഷ്യം
(എബ്രാ.13:14 – 19)

“ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ, സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ട്, ഞങ്ങൾക്ക് നല്ല മന:സാക്കി ഉണ്ടെന്ന് ഞങ്ങൾ ഉറച്ചിരിക്കുന്നു”
( വാ. 18).

ദൈവം മനുഷ്യരിൽ നിക്ഷേപിച്ചിട്ടുള്ള തന്റെ ശബ്ദമാണ് ‘മന:സാക്ഷി’. ഒരാളുടെ മന:സാക്ഷിയിൽ ആണ് ദൈവത്തിന്റെ ആത്മാവ് പ്രവർത്തിക്കുന്നത്. എന്നാൽ, മന:സാക്ഷിയുടെ ശബ്ദം ഒരാൾ അവഗണിക്കുകയും, അതിന് എതിരെ പ്രവർത്തിച്ച്, മന:സാക്ഷിയെ പ്രവർത്തന രഹിതം ആക്കുകയും ചെയ്താൽ, ദൈവത്തിന് അയാളിൽ പ്രവർത്തിക്കുക ദുഷ്കരം ആണ്. ‘മന:സാക്ഷി മരിച്ചവർ’ എന്നാണ് അങ്ങനെ ഉള്ളവർ വിശേഷിക്കപ്പെടുക. ധ്യാന ഭാഗത്ത്, ഞങ്ങൾക്ക് നല്ല മന:സാക്ഷി ഉണ്ടെന്ന് ഉറപ്പുണ്ട് എന്നു ലേഖന കർത്താവ് പറയുന്നത്, തനിക്കു ശുദ്ധവും സജീവവും ആയ ഒരു മന:സാക്ഷി ഉണ്ടെന്ന ബോദ്ധ്യത്തിൽ അടിസ്ഥാനപ്പെട്ടാണ്. സകല കാര്യത്തിലും നല്ലവരായി കാണപ്പെടുന്നവർക്ക് മാത്രമേ, നല്ല മന:സാക്ഷി സൂക്ഷിക്കാൻ ആകയുള്ളൂ. അവർക്കു മാത്രമേ, ദൈവഹിതം അനുസരിച്ചു ജീവിക്കാനും ആകയുള്ളൂ.

ബർന്നബാസ് തനിക്ക് ഉണ്ടായിരുന്നതെല്ലാം വിറ്റ്, സഭയുടെ പൊതുനന്മയ്ക്കായി ഉപയോകിക്കാനായി ആ തുക അപ്പൊസ്തലരുടെ കാൽക്കൽ വെച്ചു. അവർ നിഷ്ക്കളങ്ക ഹൃദയത്തോടും നിർമ്മല മന:സാക്ഷിയോടും കൂടി ചെയ്ത പ്രവൃത്തി ആയിരുന്നു അത്. ബർന്നബാസിന് സഭയിൽ കൂടുതൽ അംഗീകാരം കിട്ടുന്നതിന് അതു കാരണം ആയിക്കാണും? ഇതുകണ്ട അനന്യാസും സഫീരയും നിലം വിറ്റു എങ്കിലും, വിലയിൽ കുറച്ചു മാറ്റി വെച്ച ശേഷം, എല്ലാം നൽകുന്നു എന്ന വ്യാജേന, പണം അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു. ഇത് മന:സാക്ഷിയെ വഞ്ചിക്കുന്ന പ്രവർത്തനം ആയിരുന്നു. വ്യാജം പ്രവർത്തിക്കേണ്ടതിന് സാത്താൻ അവരുടെ ഹൃദയം കൈവശം ആക്കി എന്നാണ്, വി. പത്രൊസ് പ്രഖ്യാപിക്കുന്നത് (അ.പ്ര. 5: 3),

യേശുവിനെ പരീക്ഷിച്ചു കുറ്റം ചുമത്തുവാൻ, വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കൊണ്ടു വന്ന ശാസ്തിമാരും പരീശരും യേശുവിന്റെ നിലപാടിന്റെ മുമ്പിൽ ഒന്നും ചെയ്യാൻ ആകാതെ “മന:സാക്ഷിയുടെ ആക്ഷേപം ഹേതുവായി “സ്ഥലം വിട്ടു പോയി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് (യോഹ.8:9). ക്രിസ്തീയ സഭകളിലും സമൂഹത്തിലും നിർമ്മല മന:സാക്ഷി കാത്തു സൂക്ഷിക്കുന്നവരുടെ സംഖ്യ കൂടിക്കൊണ്ട് ഇരിക്കുക ആണോ, അതോ, കുറഞ്ഞു കൊണ്ട് ഇരിക്കുകയാണോ എന്നു നാം ചിന്തിക്കണം? ശുദ്ധ മന:സാക്ഷി കാത്തു സൂക്ഷിച്ച് ഈ ലോകത്തിൽ
ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം? ദൈവം സഹായിക്കട്ടെ?

ചിന്തയ്ക്ക്: നമ്മുടെ (ശുദ്ധ) മനസാക്ഷി നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ, നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ട്!

✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments