Logo Below Image
Wednesday, April 9, 2025
Logo Below Image
Homeമതംസുവിശേഷ വചസ്സുകൾ (91) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (91) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

വാൾ ഉറയിൽ ഇടുക? (മത്താ.26:47 – 56)

യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും
വാളാൽ നശിക്കും എന്നു പറഞ്ഞു” (വാ.52).

മഹാനായ ജനറൽ നെൽസണെക്കുറിച്ചു ഇങ്ങനെ ഒരു കഥയുണ്ട്: താൻ പരാജയപ്പെടുത്തുന്ന ശത്രുക്കളോടെല്ലാം അദ്ദേഹം വളരെ കാരുണ്യപൂർവ്വവും
മാന്യതയോടും കൂടിയാണു ഇടപെട്ടിരുന്നത്. എന്നാൽ, അദ്ദഹേം വളരെ ബുദ്ധിപൂർവ്വമായി എല്ലാവരേയും നിരിക്ഷിക്കുമായിരുന്നു താനും. ഒരിക്കൽ, താൻ പരാജയപ്പെടുത്തിയ ഒരു പട്ടാള അധികാരി, അദ്ദേഹത്തിനു കൈ കൊടുക്കാൻ തന്റെ കൈ നീട്ടിക്കൊണ്ടു അടുത്തു വന്നുവെങ്കിലും, അദ്ദേഹം തന്റെ കൈ അനക്കിയില്ല എന്നു മാത്രമല്ല, ഇപ്രകാരം പറയുകയും ചെയ്തു: ”ആദ്യം നിങ്ങളുടെ വാൾ തരിക; പിന്നീടാകട്ടെ കൈകൾ?”

ദൈവം മഹാകാരുണ്യവാനും, ദീർഘക്ഷമയും കരുണയും ഉള്ളവനാണ്. എങ്കിലും,
തന്റെ അടുക്കൽ ചെന്നു തന്റെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കണമെങ്കിൽ, ജഡത്തിന്റെ ആയുധങ്ങൾ താഴെ വയ്ക്കേണ്ടതുണ്ട്. തന്റെ സഹായം നമുക്കു ലഭിക്കണമെങ്കിൽ, നമ്മുടെ ബുദ്ധിയിൽ വിരിയുന്ന ജഡീകമായ ആശയങ്ങളോടു നാം വിട പറഞ്ഞേ മതിയാകൂ. യേശുവിനെ പിടിക്കാൻ മഹാപുരോഹിതന്മാർ അയച്ച പുരുഷാരം, യൂദായുടെ നേതൃത്വത്തിലെത്തി, അവനെ പിടിച്ചപ്പോൾ, പത്രൊസ് വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാതറുത്തു. ആ നിമിഷം യേശുവിന്റെ ശബ്ദം ഉയർന്നു: “വാൾ ഉറയിൽ ഇടുക; വാളെടുക്കുന്നവൻ വാളാൽ നശിക്കും” (വാ. 52). വാളെടുത്ത പത്രൊസിനെ ശാസിക്കുക മാത്രമല്ല കർത്താവു ചെയ്തത്; താൻ കൈ നീട്ടി മൽക്കൊസ് എന്ന പേരുണ്ടായിരുന്ന ആ ദാസന്റെ കാത് പൂർവ്വസ്ഥിതിയിലാക്കി, അവനു സൗഖ്യം നൽകുകയും ചെയ്തു (ലൂക്കോ.22:51).

തുടർന്നുള്ള യേശുവിന്റെ സഹന വഴികളിൽ, തന്നോടൊപ്പം ചേർന്നു നിൽക്കുവാൻ പത്രൊസിനു കഴിയാതെ പോയത്, അവൻ ആത്മാവിന്റെ വാളിനു പകരം, ജഡത്തിന്റെ വാൾ എടുത്തതു കൊണ്ടാകാം? ജഡത്തിന്റെ വാൾ, യേശുവിനോടുള്ള നമ്മുടെ കൂട്ടായ്മയ്ക്കു പല തരത്തിലും തടസ്സങ്ങൾ സൃഷ്ടിക്കും. പ്രതിസന്ധികളുടെ വേളകളിൽ, ജഡത്തിന്റെ വാളല്ല, ആത്മാവിന്റെ വാൾ, വചനത്തിന്റെ വാൾ, എടുക്കുവാനാണു നമുക്കു കഴിയേണ്ടത്? അപ്പോൾ മാത്രമേ യേശുവിനോടുള്ള
കൂട്ടായ്മയിൽ തുടരുവാൻ നമുക്കാകൂ. ആത്മാവിന്റെ വാളും, ദൈവത്തിന്റെ സർവ്വായുധ വർഗ്ഗവും ആയിക്കട്ടെ നമ്മുടെ പ്രതിരോധ ആയുധങ്ങൾ? (എഫേ. 6: 13 – 17). ദൈവം സഹായിക്കട്ടെ?

ചിന്തയ്ക്ക്: വാളല്ല, വചനമായിരിക്കണം വിശ്വാസിയുടെ ആയുധം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ