കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി എട്ടാം ഉത്സവത്തിന് തെങ്കാശി ജി. ആർ. ശ്രീധർ ഗുരുവിന്റെ നേതൃത്വത്തിൽ പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി ഊരാളി അപ്പൂപ്പൻ ചരിത്രം പറയുന്ന വിൽപ്പാട്ട് അവതരിപ്പിച്ചു.
വില്‍പ്പാട്ട്, വില്ല്, കുടം, ഗഞ്ചിറ എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് വിൽപ്പാട്ട് നടത്തുന്നത്. കല്ലേലി ഊരാളി അപ്പൂപ്പനെ ധ്യാനിച്ചാണ് വില്‍പ്പാട് തുടങ്ങിയത്.. ഗണപതിസ്തുതി, ദേവീസ്തുതി, സരസ്വതീ സ്തുതി, അമ്മന്‍ കഥ എന്നിവയ്‌ക്ക് ശേഷം മംഗളം പാടി അവസാനിപ്പിച്ചു.വാണിയന്മാരുടെ പാരമ്പര്യകലയാണ് വില്‍പ്പാട്ട്. പാട്ടിനനുസരിച്ച് കുംഭകുടക്കാര്‍ ചുവടുവച്ചു നൃത്തമാടുന്നതും പ്രത്യേകതയാണ്. ഇവര്‍ പാടുന്നിടത്തു ഭഗവത് സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം.