Sunday, December 22, 2024
Homeകേരളംയാത്രക്കാരന് രക്ഷകനായി ബസ് കണ്ടക്ടർ;രണ്ടുപേരും സഹപാഠികൾ

യാത്രക്കാരന് രക്ഷകനായി ബസ് കണ്ടക്ടർ;രണ്ടുപേരും സഹപാഠികൾ

കൊല്ലം –    ചവറ -അടൂർ -പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ‘സുനിൽ’ ബസിലെ കണ്ടക്ടർ ബ്രിജിത് ലാൽ യാത്രക്കാരനെ രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം നാടറിഞ്ഞതോടെയാണ് അഭിനന്ദനങ്ങളുമായി ആളുകൾ വീർപ്പുമുട്ടിക്കുന്നത്. കണ്ടക്ടറായ ബിജിത്ത് ലാൽ കൈപ്പിടിയിൽ തിരിച്ചു നൽകിയ ജീവൻ സഹപാഠിയുടേത്. ബസിൽവെച്ച് കണ്ടപ്പോൾ ഇരുവർക്കും പരസ്പരം മനസ്സിലായില്ല. രണ്ടുവർഷം ഒന്നിച്ചുപഠിച്ചവരാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ജയകൃഷ്ണനാണ് കണ്ടക്ടറുടെ കൈക്കരുത്തിൽ ജീവിതത്തിലേക്ക് തിരികെ കയറിയത്.

യാത്രയ്ക്കിടയിൽ ബസിന്റെ വാതിലൂടെ പുറത്തേക്കു വീഴാൻ തുടങ്ങിയപ്പോൾ ദൈവത്തിന്റെ കരങ്ങൾപോലെ കണ്ടക്ടർ ബിജിത്ത് ലാൽ രക്ഷിക്കുകയായിരുന്നു. പ്ലസ്ടുവിന് നെൽപ്പുരക്കുന്ന് സർക്കാർ സ്കൂളിൽ ഇരുവരും സയൻസ് ബാച്ചിൽ ഒന്നിച്ചുപഠിച്ചിരുന്നു. ഫോണിലൂടെ സംസാരിച്ചപ്പോഴാണ് സൗഹൃദത്തിന്റെ ആഴം മനസ്സിലായത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments