വയനാട്: വയനാട് മാനന്തവാടിയിൽ 40 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കം പിടിപെട്ടത്. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടർ, ഡി എം ഒ തുടങ്ങിയവർ മാനന്തവാടി മെഡിക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു.