Logo Below Image
Friday, June 20, 2025
Logo Below Image
Homeകേരളംമലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ കാട്ടാന ആക്രമത്തിൽ ഒരാൾക്ക് പരിക്ക്

മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ കാട്ടാന ആക്രമത്തിൽ ഒരാൾക്ക് പരിക്ക്

മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയൻ) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തു വെച്ചായിരുന്നു ഇന്ന് വൈകീട്ടോടെ ആക്രമണം ഉണ്ടായത്.

നഗറിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള ചോലയിൽ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാൻ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടു. തുമ്പിക്കൈ കൊണ്ട് അടിച്ചതിലാണ് പരുക്കുപറ്റിയത്.

ആന ചുഴറ്റി എറിഞ്ഞുവെന്നാണ് അറിയുന്നത്. കൂടെയുണ്ടായിരുന്ന ബന്ധു ഒടുക്കൻ, മക്കളായ വിഷ്ണു വൈശാഖ് എന്നിവർ നെടുമുടിയെ പുഞ്ചക്കൊല്ലി നഗറിൽ എത്തിച്ചു. തുടർന്നാണ് വനപാലകരെ വിവരം അറിയിച്ചത്. അവിടെനിന്ന് ആളുകൾ ചുമന്ന് പുഴയ്ക്ക് ഇക്കരെ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ