Sunday, March 8, 2026
Homeകേരളംകല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന്‍ ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി

കല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന്‍ ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി

കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റെയിഞ്ചില്‍ കല്ലേലിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും നോക്കിയാല്‍ കാണാം നാലഞ്ചു കാട്ടാനകളെ . കാട്ടാനകള്‍ നാട് വിറപ്പിച്ചു മദിച്ചു കൂത്താടുമ്പോള്‍ ഇവയുടെ ഉടമസ്ഥരായ കേരള വനം വകുപ്പ് ഇവയെ യഥേഷ്ടം വിഹരിക്കാന്‍ അഴിച്ചു വിട്ടിരിക്കുന്നു .

ഒന്‍പതു കാട്ടാനകള്‍ കഴിഞ്ഞ ഒരു മാസമായി രാപകല്‍ ഭേദമന്യേ തിമിര്‍ത്തു വാഴുകയാണ് . തീറ്റ തേടി ഇറങ്ങുന്ന ഇ കാട്ടാനകള്‍ ഒരു മനുഷ്യജീവന്‍ എടുത്താല്‍ മാത്രമേ ഉടമകളായ വനം വകുപ്പ് അനങ്ങൂ എന്നുള്ള മനോഭാവം വെടിയണം . കാട് വിട്ടു നാട്ടില്‍ എത്തുന്ന ഈ വന്യ മൃഗം മൂലം കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും കാട്ടാന വിഹരിക്കുന്ന ഇടമായി മാറി .ജനങ്ങള്‍ അതീവ ഭീതിയില്‍ ആണ് .

എവിടെ നോക്കിയാലും കാട്ടാനകള്‍ . ഇവയെ തളയ്ക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ . ആന വളര്‍ത്തല്‍ കേന്ദ്രമായി കോന്നി ആനക്കൂട് ഉണ്ട് . 1976-77ല്‍ നിയമം മൂലം കേന്ദ്ര സര്‍ക്കാര്‍ ആനപിടിത്തം നിരോധിച്ചു എങ്കിലും ഇപ്പോള്‍ നാട്ടില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ലക്ഷണം ഒത്തത് ആണ് .

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുളത്ത് മണ്ണില്‍ വനം വകുപ്പ് നടത്തിയ “ദൌത്യം “ഏറെക്കുറെ നിര്‍ത്തി . ഓടിച്ചു വിട്ട കാട്ടാനകള്‍ സഹ കൂട്ടുകാരെയും കൂട്ടി വന്നു ഇന്നലെ കൃഷി നശിപ്പിച്ചു . ഈ വെളുപ്പിനെ കല്ലേലി സ്കൂള്‍ മുറ്റത്ത്‌ വരെ കാട്ടാന എത്തി . മതിലും തകര്‍ത്തു . ഇങ്ങനെ പോയാല്‍ കോന്നി ടൌണില്‍ വരെ കാട്ടാന എത്തും .

വനം വകുപ്പ് ജീവനക്കാര്‍ രാത്രികാലങ്ങളില്‍ ഓഫീസില്‍ കഥകള്‍ പറഞ്ഞു ഇരിക്കാതെ ജോലിയ്ക്ക് ഇറങ്ങുക . അച്ചന്‍ കോവില്‍ നദി മുറിച്ചു കടന്നു വരുന്ന കാട്ടാനകള്‍ കൈത കൃഷി സ്ഥലങ്ങളില്‍ ആണ് തമ്പടിക്കുന്നത്‌.

വന മേഖല ഉള്‍പ്പെടുന്ന കല്ലേലി ,കുളത്ത് മണ്ണ് മേഖലയിലെ കൈത കൃഷി ഉടന്‍ നിര്‍ത്തുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുക . കാട്ടാനകള്‍ കൂടുതലായി എത്തുന്നത്‌ കൈതച്ചക്കയുടെ തേടിയാണ് . കൈത കൃഷി വ്യാപകമായതോടെ കാട്ടാനകള്‍ പരിസരം വിട്ടു പോകില്ല .വനം വകുപ്പ് എത്രയും വേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കണം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com