Sunday, December 29, 2024
Homeകേരളംലോക സഭാ തെരഞ്ഞെടുപ്പ് 2024 : നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

ലോക സഭാ തെരഞ്ഞെടുപ്പ് 2024 : നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

പത്തനംതിട്ട —2024 ലോക സഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്വം കൃത്യമായി പഠിച്ച് നടപ്പിലാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. സി വിജില്‍, പോസ്റ്റ് ബാലറ്റ് ഫോര്‍ അബ്‌സന്റ് വോട്ടേഴ്‌സ്, മാന്‍പവര്‍ മാനേജ്‌മെന്റ്, എക്‌സ്പന്‍ഡീച്ചര്‍ മാനേജ്‌മെന്റ്, എംസിസി കംപ്ലെയ്ന്റ് റിഡ്രസല്‍ സെല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് എല്ലാ നോഡല്‍ ഓഫീസര്‍മാരും ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ എഡിഎം ജി സുരേഷ് ബാബു, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പത്മചന്ദ്ര കുറുപ്പ്, ജില്ലാ ദുരന്ത നിവാരണവിഭാഗം ഡപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES

Most Popular

Recent Comments