തിരുവനന്തപുരം :- കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി പെന്ഷന് വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സര്‍ക്കാരിന്റെ കാലത്ത് 6401 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസി ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കു പുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഈവര്‍ഷം ഇതിനകം 343 കോടി രൂപ സര്‍ക്കാര്‍ സഹായമായി കോര്പറേഷന് ലഭിച്ചു.