Wednesday, April 15, 2026
Homeഇന്ത്യരാജ്യത്ത് 3961 കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു

രാജ്യത്ത് 3961 കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിലേക്ക് അടുക്കുന്നു. 3961 കേസുകള്‍ വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുളളില്‍ നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

24 മണിക്കൂറിനുളളില്‍ 203 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് കേസുകള്‍ 3961 ആയി. നാല് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലി, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കൊവിഡ് മരണമുണ്ടായത്. ഇതോടെ ജനുവരി മുതല്‍ 32 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് സ്ഥിരികരിച്ചു. 1435 കേസുകളുമായി കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ഒറ്റ ദിവസം 47 കേസുകളുമായി ദില്ലിയിലും കൊവിഡ് സംഖ്യവര്‍ദ്ധിക്കുകയാണ്.

483 പേര്‍ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരാണ്. മഹാരാഷ്ട്ര 506, ഗുജറാത്ത് 338, കര്‍ണാടക 253, തമിഴ്‌നാട് 189, യുപി 157, ബംഗാള്‍ 331 എന്നിങ്ങനെയാണ് കൊവിഡ് കണക്കുകള്‍. 2188 പേര്‍ കൊവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com