തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പോലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ഇറങ്ങിയതാണ് അസ്ഥികൂടം പുറത്തെടുത്തത്. സമീപത്ത് നിന്ന് തലശേരിവിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസ ൻസ് കിട്ടിയിരുന്നു. ലൈസൻസ് ഉടമയുടേതാണോ മൃതദേഹം എന്ന തരത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയിലും തൊപ്പിയും കണ്ണടയും കണ്ടെത്തി.അസ്തികൂടം ഫൊറൻസിക് സംഘം പരിശോധിക്കുകയാണ്.
ഇന്നലെ വൈകുന്നേരമാണ് ക്യാമ്പസ്സിനുള്ളിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്തികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടർ ടാങ്കിന് സമീപം കണ്ടത്. പരിശോധന നടത്തിയപ്പോഴാണ് അസ്തി കഷങ്ങള്‍ ടാങ്കിനുള്ളിൽ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫൊറൻസിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാൻറുംഷാർട്ടുമായിരുന്നുമൃതദേഹത്തിലുണ്ടായിരുന്നത്.
പുരുഷൻെറ ശരീരാവശിഷ്ടങ്ങളെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിലേക്ക് തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരിക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും സുരക്ഷയുള്ള ക്യാമ്പസിലാണ് മൃതദേഹം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥിതികൂടത്തിൻെറകാലപ്പഴക്കം നിർണയിക്കുകയും ഡിഎൻഎ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഒരു വർഷത്തിനുള്ളിൽ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
➖️➖️➖️➖️➖️➖️➖️