Thursday, December 26, 2024
Homeകേരളംജിയുപിഎസ് ക്ലാരി ഹൈടെക് പദവിയിലേക്ക്

ജിയുപിഎസ് ക്ലാരി ഹൈടെക് പദവിയിലേക്ക്

കോട്ടയ്ക്കൽ:–ഒരു നൂറ്റാണ്ടിലേറെ ക്കാലം നിരവധി പ്രതിഭകളെ വാർത്തെടുത്ത അക്ഷരമുത്തശ്ശിക്ക് ഇത് അഭിമാന നിമിഷം .സംസ്ഥാന സർക്കാരിന്റെ കിഫ് ബി ഫണ്ടിൽ നിന്നും 3 കോടി 90 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് 15 ക്ലാസ് മുറികളും എട്ട് ശുചിമുറികളുമാണ് ഉള്ളത്.ഈ പരിപാടിയുടെ ഉദ്ഘാടനം 26/2/24 തിങ്കൾ 4.30 ന് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ നിർവ്വഹിക്കുന്നു. ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഇതിൻറെ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നത് ശ്രീ കെ പി എ മജീദ് എംഎൽഎ അവർകളാണ്.ഈ അസുലഭ നിമിഷത്തെ നെഞ്ചോട് ചേർക്കാൻ ഒരുങ്ങുകയാണ് എടരിക്കോട് ഗ്രാമവാസികൾ . ഈ കെട്ടിടം വരുന്നതോടുകൂടി ഒരുപാടു കാലത്തെ ക്ലാസ് റൂം ദൗർലഭ്യമെന്ന പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമാവുകയാണ്.
– – – –

RELATED ARTICLES

Most Popular

Recent Comments