Tuesday, November 26, 2024
Homeകേരളംഅധിനിവേശ സസ്യങ്ങളെ വനത്തില്‍ നിന്ന് മുറിച്ച് മാറ്റണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ്

അധിനിവേശ സസ്യങ്ങളെ വനത്തില്‍ നിന്ന് മുറിച്ച് മാറ്റണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ്

പത്തനംതിട്ട –വനഭൂമിയോട് ചേർന്ന് 50 ഹെക്ടർ സ്ഥലത്ത് യൂക്കാലി മരങ്ങൾ നട്ടുവളർത്താനുള്ള ഉത്തരവ് പിൻവലിക്കണമെന്നും, വനത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന

വിദേശ സസ്യങ്ങളായ യൂക്കാലി, അക്കേഷ്യ, സെന്ന, ഗ്രാൻ്റിസ് തുടങ്ങിയ മരങ്ങൾ കാടിനുള്ളിൽ നിന്നും ഉടൻ മുറിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് കേരള മുഖ്യമന്ത്രിക്കും വനം വകുപ്പ്മന്ത്രിക്കും നിവേദനം നൽകിയതായി പത്തനംതിട്ട ജില്ലാകൺവീനർ സലിൽ വയലാത്തല അറിയിച്ചു .

കാടിനുള്ളില്‍ യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് മരവിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.കേരള വനം വികസന കോര്‍പ്പറേഷന്‍ എംഡിയോട് വിശദീകരണം തേടിയെന്നും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.യൂക്കാലി ഉള്‍പ്പടെയുള്ള അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വനം മന്ത്രി വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments