മലബാറിന്റെ സ്വന്തം മധുരം എൻ്റെ സ്റ്റൈലിൽ.
🏵️പാൽവാഴയ്ക്ക
🍁ആവശ്യമായ സാധനങ്ങൾ
🏵️ചൗവ്വരി – 1 /2 കപ്പ്
🏵️വെള്ളം – 1 കപ്പ്
🏵️പാൽ – 1/2 ലിറ്റർ
🏵️പഞ്ചസാര -1 കപ്പ്
🏵️നേന്ത്രപഴം – ചെറിയ ഒന്ന്
🏵️നെയ്യ് – ഒരു ടീസ്പൂൺ
🏵️ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
🏵️നെയ്യ് – രണ്ടു ടീസ്പൂൺ
🏵️കിസ്മിസ് – ആവശ്യത്തിന്
🏵️അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
🍁ഉണ്ടാക്കുന്ന വിധം
🏵️ചൊവ്വരി ഒരു കപ്പ് വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക
🏵️നേന്ത്രപ്പഴം ചെറുതായി മുറിച്ച് ചൂടായ നെയ്യിൽ വാട്ടിയെടുക്കുക
🏵️ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച് ചൊവ്വരി ചേർത്തു സോഫ്റ്റ് ആവുന്നത് വരെ വേവിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് തിള വരുമ്പോൾ വാട്ടിയ നേന്ത്രപ്പഴം ചേർത്ത് ഒന്ന് വെന്തു കഴിഞ്ഞാൽ ഏലയ്ക്കപ്പൊടി
ചേർക്കുക. സ്റ്റൗവ് ഓഫ് ചെയ്ത് നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ കൂടി ചേർത്തിളക്കി അടച്ചു വയ്ക്കുക.
🏵️സെർവിംഗ് ഡിഷിലാക്കി വറുത്ത് നട്സും വാട്ടിയ പഴവും കൊണ്ട് ഗാർനിഷ് ചെയ്ത് സെർവ് ചെയ്യാം.