ഒ.കെ ശൈലജ ടീച്ചറുടെ (അഴിയൂർ സ്വദേശിനിയായ റിട്ടയേർഡ് അദ്ധ്യാപിക) ഏഴാമത്തെ പുസ്തകമായ ” ജാതിക്കോമരങ്ങൾ” എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനകർമ്മം നിർവ്വഹിക്കപ്പെട്ടു.
മെയ് 1 ലോക തൊഴിലാളി ദിനമായ മെയ് ദിനത്തിൽ, തലസ്ഥാന നഗരിയിലെ’ ഭാരത് ഭവനിൽ വെച്ച്, ഡോ:എം ആർ തമ്പാൻ(ബഹു: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ) അദ്ധ്യക്ഷനും, മുഖ്യാതിഥി ശ്രീ പ്രമോദ് പയ്യന്നൂർ(സെക്രട്ടറി, ഭാരത് ഭവൻ)ശ്രീ പൂവച്ചൽ സുധീർ ഡയറക്ടർ, ഡോഎ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ) സ്വാഗതം പറയുകയും ചെയ്ത യോഗത്തിൽ, ബഹുമാനപ്പെട്ട MLA വി. ശശി അവർകൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പുസ്തക പ്രകാശന കർമ്മം മംഗളകരമായി നിർവ്വഹിച്ചു.
മുൻ രാഷ്ട്രപതിയും. ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ:എ.പി.ജെ അബ്ദുൽ കലാം അവർകളുടെ സ്മരണാർത്ഥം തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്താകമാനം കലാ- സാംസ്ക്കാരിക വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക, ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞആറ് വർഷമായി പ്രവർത്തിക്കുന്ന സംഘടനയായ ഡോ:എ.പി.ജെഅബ്ദുൽ കലാം സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എഴുത്തുകൂട്ടം സാഹിത്യവേദിയുടെ സംസ്ഥാനതല സാഹിത്യസംഗമത്തിൽ വെച്ചാണ് ഈ മംഗളകർമ്മം നിറവേറ്റപ്പെട്ടത്. (കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള കലാസാഹിത്യപ്രതിഭകളുടെ സംഗമം)
എഴുത്തുകാരായ ശ്രീമതി ഗിരിജാ സേതുനാഥ്, ശ്രീ വിനോദ് വൈശാഖി, ശ്രീകാര്യവട്ടം ശ്രീകണ്ഠൻ നായർ, ശ്രീ എം.കെ. മോഹനൻ, ശ്രീ ഹരികുമാർ കെ.പി.ശ്രീമതി സുവർണ്ണകുമാരി, ശ്രീ റോബിൻ പള്ളുരുത്തി എന്നിവർ ആശംസകളർപ്പിച്ചു.
ശ്രീമതി നിത്യ റ്റി.എസ് നന്ദി പറഞ്ഞതോടെ രാവിലെ മുതൽ ഉച്ചവരെയുള്ള കാര്യപരിപാടികൾ സമാപിച്ചു.
ഉച്ചയ്ക്കു ശേഷം പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ അരങ്ങ്(പ്രതിനിധികളുടെ കലാപരിപാടികൾ)ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ എഴുത്തുകാരനായ ശ്രീ സെയ്ദ് സബർമതിയുടെ നേതൃത്വത്തിൽ നടന്ന പരസ്പരം പരിപാടി അതീവ ഹൃദ്യമായിരുന്നു.
ശ്രീ ദുനുംസ്പേഴും മൂട്, അഡ്വ.ഡി. സുരേഷ് കുമാർ( ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.) ശ്രീ പി.കെ. രാജു(ബഹു : ഡെപ്യൂട്ടി മേയർ)
അഡ്വ. രാഖി രവികുമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വെച്ച്, ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ , പ്രസ്തുത സംഗമത്തിൽ പങ്കെടുത്ത കലാസാഹിത്യ പ്രതിഭകൾക്ക് സ്നേഹാദരവ് സമർപ്പിച്ചു.
പ്രൗഢഗംഭീരമായ സദസ്സിൽ നടന്ന അഭിനന്ദനാർഹമായ പരിപാടികൾക്ക് ശ്രീമതി അനുജ എസ് നന്ദി പറഞ്ഞതോടെ മംഗളകരമായ, അവിസ്മരണീയമായ ധന്യനിമിഷങ്ങൾക്ക് തിരശ്ശീല വീണു.